രാഹുല്‍ മാങ്കൂട്ടത്തില്‍ ഡല്‍ഹിയിലും പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നു: ആനി രാജ
രാഹുല്‍ മാങ്കൂട്ടത്തില്‍ ഡല്‍ഹിയിലും പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നുവെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ നേതാവ് ആനി രാജ.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഡല്‍ഹിയിലും പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നുവെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ നേതാവ് ആനി രാജ. ഡല്‍ഹിയിലെ പഠനകാലത്ത് രാഹുലിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നുവെന്നും ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ക്ക് സമാനമായ രീതിയില്‍ പല പെണ്‍കുട്ടികളെയും ഇയാള്‍ സമീപിച്ചിരുന്നുവെന്നും അവരൊക്കെ യഥാസമയം തക്ക മറുപടി കൊടുത്തു രാഹുലിനെ മടക്കി എന്നും ആനി രാജ പറഞ്ഞു.
കോണ്‍ഗ്രസ് രാഹുലിന്റെ രാജി ആവശ്യപ്പെടണമെന്നും ഇത്തരം ആളുകള്‍ക്കെതിരെ ഏതു പാര്‍ട്ടിയാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കണമെന്നും എംഎല്‍എ സ്ഥാനത്ത് തുടരാന്‍ രാഹുലിന് ധാര്‍മികമായ അര്‍ഹത ഇല്ലെന്നും ആനിരാജ പറഞ്ഞു. അതേസമയം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതോടെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ കോണ്‍ഗ്രസ് നിരയ്‌ക്കൊപ്പം ഇനി ഇരിപ്പിടം ഉണ്ടാകില്ല. പ്രത്യേക ബ്ലോക്കില്‍ സഭയില്‍ ഇരിക്കേണ്ടിവരും. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് ആറുമാസത്തേക്ക് ആണ് പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയത്.
നിരവധി സ്ത്രീകള്‍ രാഹുലിന്റെ പേര് പറഞ്ഞും അല്ലാതെയും രാഹുലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതിന്റെ ശബ്ദരേഖയും പുറത്തെത്തി. കഴിഞ്ഞദിവസം രാഹുല്‍ രാജി വയ്ക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം രാഹുല്‍ മാധ്യമങ്ങളെ കണ്ടു. അവന്തിക എന്ന ട്രാന്‍സ് വുമണുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രമാണ് രാഹുല്‍ പ്രതികരിച്ചത്. താന്‍ കുറ്റക്കാരന്‍ ആണോ എന്ന് പറയേണ്ടത് കോടതിയാണെന്ന് രാഹുല്‍ പറഞ്ഞു.