പുടിന് നല്‍കിയ വിരുന്നില്‍ ശശി തരൂര്‍; കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി

വിരുന്നിന് ക്ഷണം നല്‍കിയവരും പോയവരും ചോദ്യം നേരിടണമെന്ന് എഐസിസി വക്താവ് പവന്‍ ഖേര പറഞ്ഞു.

സിആര്‍ രവിചന്ദ്രന്‍
ശനി, 6 ഡിസം‌ബര്‍ 2025 (09:14 IST)
റഷ്യന്‍ പ്രസിഡന്റ് പുടിന് നല്‍കിയ വിരുന്നില്‍ ശശി തരൂര്‍ എംപി പങ്കെടുത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി. തരൂര്‍ പാര്‍ട്ടിയോട് ആലോചിച്ചിട്ടില്ലെന്ന് എഐസിസി വൃത്തങ്ങള്‍ പറയുന്നു. വിരുന്നിന് ക്ഷണം നല്‍കിയവരും പോയവരും ചോദ്യം നേരിടണമെന്ന് എഐസിസി വക്താവ് പവന്‍ ഖേര പറഞ്ഞു.
 
താനായിരുന്നെങ്കില്‍ നേതാക്കളെ അറിയിക്കാതെ പോകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും ക്ഷണിച്ചിരുന്നില്ല. അതേസമയം വിദേശകാര്യമന്ത്രാലയ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എന്ന നിലയ്ക്കാണ് തന്നെ ക്ഷണിച്ചതെന്ന് ശശി തരൂര്‍ പ്രതികരിച്ചു. 
 
അതേസമയം ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കാത്തതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും വ്യവസായികളുമായി മോദിയും പുടിനും കൂടി കാഴ്ച നടത്തി. പുടിന് ഭഗവത്ഗീതയുടെ റഷ്യന്‍ തര്‍ജ്ജമ മോദി സമ്മാനിച്ചു. റഷ്യ ഒറ്റയ്ക്കല്ലെന്ന സന്ദേശം പാശ്ചാത്യ രാജ്യങ്ങള്‍ക്ക് നല്‍കാന്‍ പുടിന് സാധിച്ചുവെന്നാണ് വിലയിരുത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments