Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയന്ത്രണരേഖയില്‍ വെടിവെപ്പ്: മൂന്ന് നുഴഞ്ഞു കയറ്റക്കാരെ സൈന്യം വധിച്ചു

നിയന്ത്രണരേഖയില്‍ വെടിവെപ്പ്: മൂന്ന് നുഴഞ്ഞു കയറ്റക്കാരെ സൈന്യം വധിച്ചു
ശ്രീനഗര്‍ , വ്യാഴം, 3 ജൂലൈ 2014 (11:33 IST)
ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയിലുണ്ടായ വെടിവെപ്പില്‍ മൂന്നു നുഴഞ്ഞു കയറ്റക്കാരെ സൈന്യം വധിച്ചു. വ്യാഴാഴ്ച രാവിലെ പൂഞ്ച് പ്രവിശ്യയിലെ ബെല്‍നോയിലായിരുന്നു സംഭവം. 
 
സൈന്യവും നുഴഞ്ഞു കയറ്റക്കാരും തമ്മില്‍ ശക്തമായ വെടിവെപ്പ് നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണം. കശ്മീരിലെ ഉരിയില്‍ ഹെഡ്രോ പവര്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനായാണ് മോഡി എത്തുന്നത്. കശ്മീരില്‍ വന്‍ സുരക്ഷാ സന്നാഹമാണ് മോഡിക്കായി ഒരുക്കിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam