Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

Supreme Court

അഭിറാം മനോഹർ

, ചൊവ്വ, 2 ഡിസം‌ബര്‍ 2025 (16:54 IST)
കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി. കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരെ എസ്‌ഐആര്‍ നടപടികള്‍ക്കായി ആവശ്യപ്പെടരുതെന്നും കോടതി വ്യക്തമാക്കി. എസ്‌ഐആര്‍ നീട്ടി വെയ്ക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് തെരെഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ അപേക്ഷ നല്‍കാമെന്നും സര്‍ക്കാര്‍ അപേക്ഷ കമ്മീഷന്‍ പരിഗണിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
 
എസ്‌ഐആര്‍ നീട്ടിവെയ്ക്കുന്നത് സംബന്ധിച്ച് തിരെഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എസ്‌ഐആര്‍ നീട്ടിവെയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നീതിപൂര്‍വകമാണ്. എത്ര ദിവസത്തേക്ക് നീട്ടിവെയ്ക്കണം, അതിനുള്ള കാരണങ്ങള്‍ വിശദമായി തെരെഞ്ഞെടൂപ്പ് കമ്മീഷനെ അറിയിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചതെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ പറഞ്ഞു.
 
തദ്ദേശ തെരെഞ്ഞെടുപ്പ് കാരണം കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ തടസ്സപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്ര, സംസ്ഥന തിരെഞ്ഞെടുപ്പ് കമ്മീഷനുകള്‍ സുപ്രീം കോടതിയെ അറിയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ തദ്ദേശ തിരെഞ്ഞെടുപ്പും എസ്‌ഐആറും ഒരുമിച്ച് വന്നത് മൂലമുള്ള ഭരണപ്രതിസന്ധിയില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. കേരളത്തില്‍ ആദ്യമായല്ല തദ്ദേശതിരെഞ്ഞെടുപ്പും വോട്ടര്‍പട്ടിക പരിഷ്‌കരണവും ഒരുമിച്ച് നടക്കുന്നതെന്നും 2020ല്‍ ഇത്തരത്തില്‍ തദ്ദേശ തിരെഞ്ഞെടുപ്പും വോട്ടര്‍ പട്ടിക സ്‌പെഷ്യല്‍ സമ്മറി റിവിഷനും ഒരുമിച്ച് നടന്നിരുന്നുവെന്നും കമ്മീഷന്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അസമില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ എച്ച്‌ഐവി കേസുകള്‍ വര്‍ദ്ധിക്കുന്നു