ലാഭമുണ്ടാക്കാനായി സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നവര്‍ ഉപഭോക്താക്കളല്ലെന്ന് സുപ്രീംകോടതി
ജസ്റ്റിസ് ജെ ബി പര്‍ദ്ദിവാല അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വിധിച്ചത്.
ലാഭമുണ്ടാക്കാനായി സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നവര്‍ ഉപഭോക്താക്കളല്ലെന്ന് സുപ്രീംകോടതി. ഇവര്‍ക്ക് ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം പരാതി നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ ബി പര്‍ദ്ദിവാല അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വിധിച്ചത്.
ദേശീയ ഉപഭോക്ത തര്‍ക്ക പരിഹാര കമ്മീഷന്റെ കണ്ടെത്തലാണ് സുപ്രീംകോടതി ശരിവെച്ചത്. ബിസിനസ് ഇടപാടുകള്‍ക്ക് കമ്പനി സോഫ്റ്റ്വെയര്‍ വാങ്ങിയത് അവരുടെ വാണിജ്യ ആവശ്യത്തിനാണെന്നും അതിനാല്‍ ഉപഭോക്താവായി കാണാവില്ലെന്നാണ് കമ്മീഷനും സുപ്രീംകോടതിയും വ്യക്തമാക്കിയത്.
ഉപഭോക്ത സംരക്ഷണ നിയമത്തിലെ രണ്ടാം വകുപ്പില്‍ ഉപഭോക്താവ് എന്താണെന്ന് നിര്‍വചിച്ചിട്ടുണ്ട്. അതുപ്രകാരം വാങ്ങിയ സാധനത്തിനോ സേവനത്തിനോ ലാഭം ഉണ്ടാക്കലുമായി ബന്ധമുണ്ടെങ്കില്‍ വാങ്ങിയവരെ ഉപഭോക്താവായി കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കി.