Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ ദേശീയ പതാക നിര്‍മ്മിക്കാന്‍ അനുവാദമുള്ള ഒരേയൊരു സ്ഥാപനം

ഇന്ത്യയുടെ ദേശീയ പതാക നിര്‍മ്മിക്കാന്‍ അനുമതി ഒരേ ഒരു സ്ഥാപനത്തിനു മാത്രം

ഇന്ത്യന്‍ ദേശീയ പതാക നിര്‍മ്മിക്കാന്‍ അനുവാദമുള്ള ഒരേയൊരു സ്ഥാപനം
, ശനി, 13 ഓഗസ്റ്റ് 2016 (11:12 IST)
നോക്കുന്നിടത്തെല്ലാം ഇന്ത്യന്‍ ദേശീയ പതാക നിറയുന്ന മറ്റൊരു സുദിനം കൂടി അടുത്തെത്തിയിരിക്കുകയാണ്. സ്വാതന്ത്ര്യ ദിനത്തില്‍ പ്ലാസ്റ്റിക്ക് ദേശീയ പതാക നിരോധിച്ചിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ പ്ലാസ്റ്റിക് ദേശീയ പതാകകള്‍ നിറയും. പക്ഷെ യഥാര്‍ത്ഥ്യത്തില്‍ ഇന്ത്യയില്‍ ദേശീയ പതാക നിര്‍മ്മിക്കാന്‍ അനുവാദമുള്ളത് ഒരേയൊരു സ്ഥാപനത്തിന് മാത്രമാണ്. കര്‍ണാടകയിലെ ഖാദി ആന്‍ഡ് ഗ്രാമോദ്യോഗ് സംയുക്ത സംഘ (ഫെഡറേഷന്‍)ത്തിനാണ് അത്. 
 
ധര്‍വാഡ് ജില്ലയിലെ ബെന്‍ഗേരി ഗ്രാമത്തിലാണ് കെകെജിഎസ്എസ്എഫിന്റെ ആസ്ഥാനം. ഖാദി ഗ്രാമവ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പറ്റം ഗാന്ധിയന്‍മാരുടെ ശ്രമഫലമായി 1957 നവംബറിലാണ് കെകെജിഎസ്എസ്എഫ് സ്ഥാപിച്ചത്. വെങ്കേട്ഷ് ടി മഗദിയും ശ്രീരംഗ കാമത്തുമായിരുന്നു സ്ഥാപക ചെയര്‍മാനും വൈസ് ചെയര്‍മാനും. 2004ലാണ് ദേശീയ പതാക നിര്‍മാണ യൂണിറ്റ് ആരംഭിച്ചത് 2006ല്‍  സ്ഥാപനത്തിന് ബിഐഎസ് അംഗീകാരവും ലഭിച്ചു. 
 
ബിഐഎസ് നിര്‍ദ്ദേശ പ്രകാരമാണ് ദേശീയ പതാകകള്‍ നിര്‍മ്മിക്കുന്നത്. നിറം. വലിപ്പം, തുണിയുടെ നിലവാരം, തുടങ്ങി പല മാനദണ്ഡങ്ങളും ബിഐഎസ് മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇവയില്‍ എന്തെങ്കിലും ചെറിയ വീഴ്ച വന്നാല്‍പോലും തടവുശിക്ഷയ്ക്കും പിഴയ്ക്കും അര്‍ഹമാണ്. 3:2 എന്ന അനുപാതത്തിലുള്ള ചതുരമായിരിക്കണം ദേശീയപതാകയുടെ ആകൃതി. വിവിധ ഉദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ഒമ്പതു വലിപ്പങ്ങളില്‍ ദേശീയ പതാക നിര്‍മ്മിക്കാം. ഈ വര്‍ഷം 1.03 കോടിരൂപയുടെ ദേശീയ പതാകകളാണ് സംഘം തയ്ച്ചു നല്‍കിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാദാപുരം കൊലപാതകം: ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി; പ്രത്യേക സംഘം അന്വേഷിക്കും