ഉറി ഭീകരാക്രമണം: കൊമേഡിയന്‍ രാജു ശ്രീവാസ്തവ പാകിസ്ഥാനില്‍ നടത്താനിരുന്ന ഷോ ഉപേക്ഷിച്ചു; പാക് താരങ്ങള്‍ ഇന്ത്യ വിടണമെന്ന എംഎന്‍എസ് ആവശ്യത്തിന് പിന്തുണയും
ഉറി ഭീകരാക്രമണം: കൊമേഡിയന്‍ രാജു ശ്രീവാസ്തവ പാകിസ്ഥാനില്‍ നടത്താനിരുന്ന ഷോ ഉപേക്ഷിച്ചു;
ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന് എതിരെയുള്ള നടപടികള്‍ ശക്തമാക്കണമെന്ന ആവശ്യം രാജ്യത്ത് ഉയര്‍ന്നു കഴിഞ്ഞു. മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനാ പാകിസ്ഥാനില്‍ നിന്നുള്ള കലാകാരന്മാരും നടീനടന്മാരും എത്രയും പെട്ടെന്ന് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു.
ഇതിനിടയില്‍ പാകിസ്ഥാനിലെ ഷോ ഉപേക്ഷിച്ചിരിക്കുകയാണ് പ്രശസ്ത കൊമേഡിയനായ രാജു ശ്രീവാസ്തവ. പാകിസ്ഥാനില്‍ കോമഡി ഷോ അവതരിപ്പിക്കാന്‍ വേണ്ടി ക്ഷണം ലഭിച്ച രാജു ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഷോ ഉപേക്ഷിക്കുകയായിരുന്നു.
അതേസമയം, മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനയ്ക്കുള്ള തന്റെ പിന്തുണ 52 വയസ്സുകാരനായ രാജു ശ്രീവാസ്തവ വ്യക്തമാക്കുകയും ചെയ്തു. പാക് താരങ്ങള്‍ എത്രയും പെട്ടെന്ന് ഇന്ത്യ വിടണമെന്ന് പറഞ്ഞ രാജ് താക്കറെ അല്ലെങ്കില്‍ അനന്തരഫലങ്ങള്‍ അനുഭവിക്കാന്‍ പാക് താരങ്ങള്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിച്ചു.
ഉറിയിലെ ഇന്ത്യന്‍ സൈനിക ക്യാമ്പില്‍ നടന്ന ഭീകരാക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.