ഉത്തരാഖണ്ഡില്‍ കാട്ടുതീ പടരുന്നു; തീ അണയ്ക്കാന്‍ കേന്ദ്ര ദുരന്തനിവാരണ സേനയും ഹെലികോപ്‌ടറും
ഉത്തരാഖണ്ഡില്‍ കാട്ടുതീ പടരുന്നു; തീ അണയ്ക്കാന്‍ കേന്ദ്ര ദുരന്തനിവാരണ സേനയും ഹെലികോപ്ടറും
ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ കാട്ടുതീ പടരുന്നു. ഇതുവരെ 13 ജില്ലകളിലെ 1900 ഹെക്‌ടറില്‍ അധികം വനമേഖല്‍ ചാരമായതായാണ് റിപ്പോര്‍ട്ട്. തീ അണയ്ക്കുന്നതിനായി ദേശീയ ദുരന്തനിവാരണ സേനയും ഇന്ത്യൻ എയർ ഫോഴ്സിന്റെ എം ഐ 17 ഹെലികോപ്ടറും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.
135 പേര് അടങ്ങുന്ന സംഘമാണ് കേന്ദ്ര ദുരന്തനിവാരണ സേനയുടേത്. ഹെലികോപ്ടർ ഉപയോഗിച്ച് ശക്തമായി വെള്ളം ചീറ്റിച്ച് തീയണയ്‌ക്കുകയാണ് സൈന്യം. ചമോലി, പൗരി, രുദ്രപ്രയാഗ്, തെഹ്രി, ഉത്തരകാശി, അൽമോറ, പിത്തോഡ്ഗഡ്, നൈനിറ്റാൾ മേഖലകളിലെ വനത്തിലാണ് അഗ്നിബാധ കൂടുതലായും ബാധിച്ചിരിക്കുന്നത്.
ഇതുവരെ 6000 ഉദ്യോഗസ്ഥരെയാണ് തീയണക്കുന്നതിനായി സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്. മൂന്ന് കമ്പനി ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ ഫോഴ്സ്, ആർമി എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.