Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാടന്‍ ചിക്കന്‍ കറി

പാചകം
, തിങ്കള്‍, 25 മാര്‍ച്ച് 2013 (18:02 IST)
നാടന്‍ ചിക്കന്‍കറിയുടെ സ്വാദ്‌ എപ്പോഴും നാവിലുണ്ടാവില്ലേ. എന്നാല്‍ വെറുതെ വെള്ളമൂറണ്ട. ഇതാ പാചകക്കുറിപ്പ്‌.

ചേര്‍ക്കേണ്ട ഇനങ്ങള്‍

കോഴിയിറച്ചി - ഒരു കിലോ
ഇഞ്ചി അരിഞ്ഞത്‌ - കുറച്ച്‌
സവാള - 3 എണ്ണം
ചിക്കന്‍ മസാല - 3 സ്പൂണ്‍
തക്കാളി - 2 എണ്ണം
പച്ചമുളക്‌ - 4 എണ്ണം
എണ്ണ - 4 സ്പൂണ്‍
ഉപ്പ്‌ - പാകത്തിന്‌

പാകം ചെയ്യേണ്ട വിധം

ഒരു ചീനച്ചട്ടി‍യില്‍ എണ്ണയൊഴിച്ച്‌ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌ എന്നിവ ചേര്‍ത്ത്‌ വഴറ്റുക. ചിക്കന്‍ മസാല വെള്ളത്തില്‍ കലക്കി അതില്‍ ചേര്‍ക്കുക. ഇതില്‍ തക്കാളിയും ഇറച്ചിയും വെള്ളവും ചേര്‍ത്ത്‌ വേവിച്ച്‌ ഉപയോഗിക്കുക.

Share this Story:

Follow Webdunia malayalam