അമേരിക്കയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന ന്യൂയോര്‍ക്കിലുള്ള ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് ഉദ്ഘാടനവും ഓണാഘോഷവും നടക്കും.
സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനവും ഓണാഘോഷവും സെപ്റ്റംബര്‍ 15-ന് ശനിയാഴ്ച 12.30-ന് യോങ്കേഴ്‌സിലെ സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂവിലുള്ള പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിലാണ് നടത്തുക.
സംഘടനയുടെ ഉദ്ഘാടനം യോങ്കേഴ്‌സ് സിറ്റി മേയര്‍ ഫില്‍ അവിക്കോണ്‍ നിര്‍വഹിക്കും. ചടങ്ങില്‍ മുഖ്യാതിഥിയായി വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടി ഡിസൃടിക്ട് അറ്റോര്‍ണി ജാനറ്റ് ഡിഫിയോര്‍ പങ്കെടുക്കും. ഓണാഘോഷ സന്ദേശം നല്‍കുന്നത് രാജഗോപാല്‍ കുന്നപ്പിള്ളില്‍ ആയിരിക്കും.
താലപ്പൊലി, ചെണ്ടമേളം, മറ്റ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിയേയും മറ്റ് വിശിഷ്ട വ്യക്തികളേയും സ്വീകരിക്കും. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. കേരളീയ നാടന്‍ കലാരൂപങ്ങളും ചടങ്ങിനുണ്ടായിരിക്കും. ഓണസദ്യ എന്ന സെമി ഹാസ്യ ബാലെയും കലാപാരിപാടിയിലെ പ്രത്യേക ഇനമായിരിക്കും എന്നറിയുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വിനോദ് ഫിലിപ്പ് (914 403 5634), തോമസ് കോവല്ലൂര്‍ (914 409 5772), തോമസ് ചാവറ (914 374 3574), ജോര്‍ജ് ഉമ്മന്‍ (914 433 4640), ബാഹുലന്‍ ഗോപാലന്‍ (914 419 2306), ഷീല (914 207 7266).