Webdunia - Bharat's app for daily news and videos

Install App

തളരാത്ത ആത്മവിശ്വാസത്തിന്

അമ്പിളി

Webdunia
കുട്ടികള്‍ ആത്വിശ്വാസം ഉള്ളവരാകേണ്ടത് ഈ കാലത്ത് അത്യാവശ്യമാണ്. അതിനു മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഒന്നു പരീക്ഷിച്ചുനോക്കൂ. അവരിലെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാകും.

കുട്ടിയെ അഭിനന്ദിക്കാനും പിന്തുണയ്ക്കാനും മടിക്കണ്ട. നിങ്ങള്‍ അവരെപ്പറ്റി നല്ലത് ചിന്തിക്കുന്നത് കുട്ടി സ്വന്തം നേട്ടമായി കാണും. കുട്ടിയുടെ തെറ്റുകള്‍ ക്ഷമിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. തെറ്റുകള്‍ വളര്‍ച്ചയുടെ ഭാഗമാണെന്ന് അവര്‍ മനസ്സിലാക്കട്ടെ.

കുട്ടിയെ രൂക്ഷമായി വിമര്‍ശിക്കരുത്. അത് അവരുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കും. കുട്ടിയെ വിമര്‍ശിക്കരുത്, കുട്ടിയുടെ പെരുമാറ്റത്തെയേ ആകാവൂ. ദേഷ്യം കുട്ടിയോടല്ല പെരുമാറ്റത്തോടാണെന്ന് കുട്ടിക്ക് മനസ്സിലാകണം.

കൂട്ടുകാരെക്കുറിച്ചും സ്കൂളിനെക്കുറിച്ചും കേള്‍ക്കാന്‍ താത്പര്യം കാട്ടുക. കേള്‍ക്കുമ്പോ കുട്ടിയോട് ഇടയ്ക്കിടെ ചോദ്യങ്ങള്‍ ചോദിക്കുക. കുട്ടിയുടെ താല്‍പ്പര്യങ്ങള്‍ ബഹുമാനിക്കുക. അവ നിങ്ങള്‍ക്ക് വിരസമായി തോന്നിയാലും. നിങ്ങള്‍ കുട്ടിയുടെ നല്ല സുഹൃത്താകുക. ഇതുകുട്ടിക്ക് വൈകാരികപിന്തുണ നല്‍കും. അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

അവര്‍ക്ക സ്വാതന്ത്ര്യം നല്‍കുക. പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം നല്‍കുക. അവര്‍ തെറ്റുകള്‍ സ്വയം തിരിച്ചറിയട്ടെ.കുട്ടിയുടെ ഭയാശങ്കകള്‍ അനുഭാവപൂര്‍വ്വം കേള്‍ക്കുക. അവ അപ്രധാനമെന്നു നിങ്ങള്‍ക്കു തോന്നിയാലും അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ ശ്രമിക്കുക.

സത്യസന്ധതയെ അഭിനന്ദിക്കുക. പറയുന്നത് അപ്രിയ സത്യമാണെങ്കില്‍ കൂടി കുട്ടിയെ മനസ്സിലാക്കാന്‍ ശ്രമിക്കുക. നല്ല പെരുമാറ്റത്തെ അഭിനന്ദിക്കുക. എന്തിനാണ് അഭിനന്ദിച്ചതെന്ന് കുട്ടിയെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കുക. കുട്ടിയുടെ വിജയത്തില്‍ ശ്രദ്ധയൂന്നുക. പരാജയങ്ങള്‍ പെരുപ്പിച്ചു കാട്ടരുത്. ആത്മവിശ്വാസത്തെ ബാധിക്കുന്ന കടുത്ത വിമര്‍ശനങ്ങള്‍ ഒഴിവാക്കുക.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ശരീരം സ്വയം സൃഷ്ടിക്കുന്ന രോഗങ്ങള്‍; നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല, അനുഭവിക്കുക മാത്രം

പട്ടിണി കിടക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടും!

ചുണ്ടുകള്‍ വരണ്ടു പൊട്ടുന്ന കാലം

അടുക്കളയിലെ ഈ രണ്ടു സാധനങ്ങളുടെ ഉപയോഗം കുറയ്ച്ചാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളെ അകറ്റാം

തോന്നിയ പോലെ തുറക്കരുത് കോണ്ടം പാക്കറ്റ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Show comments