Select Your Language

Notifications

webdunia
webdunia
webdunia
webdunia

നമസ്കാരം എന്നാല്‍ എന്ത് ? കൈ കൂപ്പുന്നത് നമസ്കാരമാകുമോ ?

കൈ കൂപ്പുന്നത് എന്തിന് ?

നമസ്കാരം എന്നാല്‍ എന്ത് ? കൈ കൂപ്പുന്നത് നമസ്കാരമാകുമോ ?
, വെള്ളി, 13 ഒക്‌ടോബര്‍ 2017 (17:31 IST)
‘നമത്വത്തെ’ ‘കരണം’ ചെയ്യുക അഥവാ ‘നമഃ’ എന്ന അര്‍ത്ഥത്തെ പൂര്‍ണ്ണമായി ചെയ്തുകാണിക്കുകയാണ് നമസ്കാരം എന്നതിലൂടെ ഉദ്ദേശിക്കുന്നത്. ഞാന്‍ അഥവാ എന്‍റേത് എന്ന് ഒന്നില്ല എന്നതാണ് ‘നമഃ’. എന്‍റേത് ഇല്ലെങ്കില്‍ ഞാന്‍ എന്ന വ്യക്തിത്വം തന്നെയാണ് അടിയറവു വയ്ക്കേണ്ടത്. ആ സങ്കല്പമാണ് പ്രവൃത്തിയിലൂടെ ചെയ്യേണ്ടത്. ഇതിനെ നമസ്കാര ക്രിയ എന്നു വിളിക്കുന്നു. 
 
കൈ കൂപ്പുമ്പോള്‍ നമസ്കാരം എന്നാണ് പലരും പറയാറുള്ളത്. ഈ പ്രയോഗം തെറ്റാണ്. കൈ കൂപ്പുന്നത് വന്ദനം ആണ്. നമസ്കാരങ്ങള്‍ നാലു വിധമാണുള്ളത്. സൂര്യനമസ്കാരം, സാഷ്ടാംഗ നമസ്കാരം, ദണ്ഡനമസ്കാരം, പാദനമസ്കാരം എന്നിവയാണ് അവ. സൂര്യനമസ്കാരത്തെയാണ് പൂജാംഗമെന്ന നിലയിലും കര്‍മ്മകാണ്ഡമെന്ന നിലയിലും യോഗാഭ്യാസത്തിലെ ഒരു ഭാഗമെന്ന നിലയിലും അനുഷ്ടിച്ചു വരുന്നത്.
 
ക്ഷേത്രദര്‍ശനത്തോടനുബന്ധിച്ചോ പൂജാവേളകളിലോ മുട്ടുകുത്തി ഇരുന്നു കൊണ്ട് നെറ്റി തറയില്‍ മുട്ടിച്ചു തൊഴുന്നതാണ് പാദനമസ്കാരം. നെറ്റി, മൂക്ക്, നെഞ്ച്, വയറ്, ലിഗം, കാല്‍മുട്ട്, കൈപ്പത്തി, കാല്‍വിരല്‍ എന്നീ എട്ടംഗങ്ങള്‍ നിലത്തു സ്പര്‍ശിച്ചു കൊണ്ട് ചെയ്യുന്ന നമസ്കാരമാണ് സാഷ്ടാംഗനമസ്കാരം. ദണ്ഡനമസ്കാരമാകട്ടെ കൈ ശിരസിനുമുകളില്‍ കൂപ്പികൊണ്ട് ദണ്ഡാകൃതിയില്‍ കിടക്കുന്നതുമാണ്.
 
സ്ത്രീകള്‍ സാഷ്ടാംഗമോ, ദണ്ഡമോ, സൂര്യമോ ചെയ്യേണ്ടതില്ല. ലിംഗഭാഗം ഇല്ലാത്തതിനാല്‍ ഏഴ് അംഗങ്ങളേ  തറയില്‍ സ്പര്‍ശിക്കൂ എന്നതിനാലാണ് സ്ത്രീകള്‍ക്ക് സാഷ്ടാംഗനമസ്കാരം സംഭവ്യമല്ലെന്ന് പറയുന്നത്. മാത്രമല്ല സ്തനങ്ങള്‍ ഭൂമയില്‍ അമരാന്‍ പാടില്ലെന്നും പറയുന്നു. സാഷ്ടാംഗം പാടില്ലെങ്കില്‍ ദണ്ഡനവും അനുവദനീയമല്ല. വൈദീകാചാരമാകയാല്‍ സൂര്യനമസ്കാരത്തിനും വിധിയില്ല. എന്നാല്‍ പാദനമസ്കാരം ആകാമെന്നും പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രുദ്രാക്ഷം ധരിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ !