Webdunia - Bharat's app for daily news and videos

Install App

ഗ്രഹങ്ങള്‍ക്ക് ഔഷധ വേരുകള്‍

സൂര്യപ്രസാദത്തിന് കൂവളത്തിന്‍റെ വേര്‌

Webdunia
PROPRO
രത്‌നങ്ങള്‍ ധരിക്കുന്നത്‌ പുരാതനമായ ജീവിത രീതിയുടെ ഭാഗമാണ്‌. ഒരോ വ്യക്തിക്കും ഭാഗ്യം നല്‌കുന്ന രത്‌നങ്ങള്‍ ഏതെല്ലാമെന്ന്‌ പ്രത്യേക വിധിയുണ്ട്‌. ദോഷങ്ങള്‍ക്ക്‌ പരിഹാരമായും രത്‌നങ്ങള്‍ ധരിക്കാറുണ്ട്‌.

രത്‌നങ്ങള്‍ ധരിക്കുക എന്നത്‌ പണമുള്ളവന്‍റെ മാത്രം ശീലമായിരുന്നു. രത്‌നം വാങ്ങാന്‍ സമ്പത്ത്‌ ഇല്ലാത്തവര്‍ പുരാതന കാലത്തു തന്നെ അതിനും പരിഹാരം കണ്ടെത്തിയിരുന്നു. വിലകൂടിയ രത്നങ്ങളുടെ ഗുണമുള്ള വിലകുറഞ്ഞ ഉപരത്നങ്ങള്‍ ധരിക്കുകയാണ്‌ ഒരു പരിഹാരം. ഉപരത്നങ്ങള്‍ ധരിക്കുമ്പോള്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ ദോഷങ്ങള്‍ വന്നുകൂടും.

രത്നങ്ങള്‍ക്കായി പണം ചെലവാക്കാന്‍ ഇല്ലാത്തവര്‍ക്ക്‌ മറ്റൊരു പോംവഴിയുണ്ട്‌ - ചില ഔഷധ സസ്യങ്ങളുടെ വേര്‌ ധരിച്ചാലും രത്നങ്ങളുടെ ഗുണ ഫലങ്ങള്‍ സിദ്ധിക്കും.

ഓരോ രത്‌നത്തിനും പകരമായി ഉപയോഗിക്കാന്‍ പറ്റുന്ന ഔഷധ വേരുകള്‍ ആചാരന്യന്മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ഓരോ ഗ്രഹത്തിന്‍റെയും ആനുകൂല്യം സ്വന്തം ജീവിതത്തില്‍ ലഭ്യമാക്കാന്‍ അവയ്‌ക്ക്‌ അനുയോജ്യമായ ഔഷധ സസ്യത്തിന്‍റെ വേര്‌ ധരിച്ചാല്‍ മതിയാകും.

സൂര്യന്‍ - കൂവളത്തിന്‍റെ വേര്‌, ചന്ദ്രന്‍ - ചതുരക്കള്ളിയുടെ വേര്‌, വ്യാഴം - ചെറുതേക്കിന്‍റെ വേര്‌, ശനി - കച്ചോലത്തിന്‍റെ വേര്‌ , ശുക്രന്‍ - സിംഹപുച്ഛത്തിന്‍റെ വേര്‌ , ബുധന്‍ - വൃദ്ധവാര മരത്തിന്‍റെ വേര്‌, ചൊവ്വ - സര്‍പ്പനാക്കിന്‍റെ വേര്‌, രാഹു - മലയചന്ദനത്തിന്‍റെ വേര്‌, കേതു - അമുക്കുരത്തിന്‍റെ വേര്‌- എന്നിവയാണ് നവരത്നങ്ങളുടെന് ഔഷധ വേരുകള്‍

വനസ്പതി രത്നങ്ങള്‍ ധരിച്ചാലും ദുഷ്ടശക്തികളില്‍ നിന്നും ദൃഷ്ടി ദോഷത്തില്‍ നിന്നും അപകടത്തില്‍ നിന്നും ഭൂത പ്രേതങ്ങളുടെ ഉപദ്രവത്തില്‍ നിന്നും രക്ഷ നേടാനാവും.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹാശിവരാത്രി 2025: ഈ നിറങ്ങള്‍ അനുഗ്രഹങ്ങള്‍ ആകര്‍ഷിക്കുന്നു

ഈ തീയതികളില്‍ ജനിച്ച പെണ്‍കുട്ടികള്‍ നുണ പറയുന്നതില്‍ വിദഗ്ധരാണ്, അവരെ വിശ്വസിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക

മറുക് ഈ ഭാഗത്താണോ, ഇക്കാര്യങ്ങള്‍ അറിയണം

പുതിയ കാലത്ത് പൂച്ച കുറുകെ ചാടിയാല്‍ പ്രശ്‌നമുണ്ടോ!

Monthly Horoscope: ഈമാസത്തെ രാശിഫലം

Show comments