Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചക്കുളത്തമ്മയുടെ മൂല ചരിത്രം

ചക്കരക്കുളം ചക്കുളമായി

ചക്കുളത്തമ്മയുടെ മൂല ചരിത്രം
തിരുവല്ലക്കടുത്തുള്ള നീരേറ്റുപുറത്തെ ചക്കുളത്ത് കാവ് പുതിയൊരു ക്ഷേത്ര സങ്കേതമല്ല. ജീര്‍ണ്ണാവസ്ഥയില്‍ കിടന്നിരുന്ന ക്ഷേത്രം പുനരുദ്ധാരണത്തിനു ശെഷം വളരെ പ്രസിദ്ധമായി തീര്‍ന്നു എന്നേ ഉള്ളൂ‍. ഇന്നത് സ്ത്രീകളുടെ ശബരിമല എന്ന പേരില്‍ അറിയപ്പെടുന്നു

നീരേറ്റുപുറം പ്രദേശം മുമ്പ് കാടായിരുന്നു. കാട്ടിനു നടുക്കുണ്ടായിരുന്ന കുളത്തിലെ വെള്ളത്തിന് ശര്‍ക്കരയുടെ സ്വഭാവമായിരുന്നു. അതുകൊണ്ട് അതിനെ ചക്കരക്കുളം എന്ന് വിളിച്ചുപോന്നു. ചക്കരക്കുളം ലോപിച്ച് ചക്കുളം ആയി എന്നാണ് സ്ഥലനാമ ചരിത്രം.

1981 ലാണ് ക്ഷേത്ര ജീര്‍ണ്ണോദ്ധാരണം നടത്തിയത്. എട്ടു കൈകളോടു കൂടിയ വന ദുര്‍ഗ്ഗയുടെ സ്വരൂപ വിഗ്രഹം മൂലബിംബത്തോട് ചേര്‍ത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ് ഇപ്പോള്‍.

സുംഭ നിസുംഭന്മാരെ ചുറ്റിപ്പറ്റിയുള്ളതാണ് ചക്കുളത്തുകാവിനെ പറ്റിയുള്ള ഐതിഹ്യ കഥ. യോനിയിലൂടെ ജനിക്കാത്ത ഒരു സ്ത്രീയില്‍ നിന്നു മാത്രമേ മരണം ഉണ്ടാകാവൂ എന്ന് ഈ സുംഭ നിസുംഭ അസുരന്മാര്‍ ബ്രഹ്മാവില്‍ നിന്ന് വരം നേടി.

സ്വാഭാവികമായും ഇവര്‍ അഹങ്കാരികള്‍ ആവുകയും ദേവന്മാരെ യുദ്ധത്തില്‍ തോല്‍പ്പിക്കുകയും ചെയ്തു. ദേവന്മാരുടെ അവസ്ഥ നാരദര്‍ ബ്രഹ്മദേവനെ അറിയിച്ചു. പരാശക്തിക്കേ ദേവന്മാരെ രക്ഷിക്കാനാവൂ എന്ന് ബ്രഹ്മാവ് പറഞ്ഞത് അനുസരിച്ച് ഹിമഗിരിയില്‍ എത്തി പാര്‍വ്വതീ ദേവിയെ പ്രാര്‍ത്ഥിച്ചു.

ദേവിയുടെ ശരീരത്തില്‍ നിന്ന് ഒരു തേജസ്സ് ജ്വലിച്ചുയര്‍ന്ന് ഭദ്രകാളിയായി മാറി. അലൌകിക സൌന്ദര്യമുള്ള യുവതിയായിരുന്നു ഭദ്രകാളി.

കാട്ടിലെ പൊന്നൂഞ്ഞാലില്‍ ആടിക്കൊണ്ടിരുന്ന ദേവിയെ ചാമുണ്ഡന്മാര്‍ കാണുകയും അവര്‍ ആ വിവരം സുംഭനിസുംഭന്മാരെ അറിയിക്കുകയും ചെയ്തു. സുംഭനിസുംഭന്മാര്‍ വിവാഹാലോചനയുമായി ദേവിയുടെ അടുത്തെത്തി. തന്നെ യുദ്ധത്തില്‍ തോല്‍പ്പിക്കുന്നവരെയേ വിവാഹം ചെയ്യൂ എന്നു മറുപടി ലഭിച്ചു. അങ്ങനെ ദേവി ഇരുവരെയും യുദ്ധത്തില്‍ വധിച്ചു.

ഈ ദേവിയുടെ ദീപ്തമായ ഒരു അംഗമാണ് ചക്കുളത്തുകാവില്‍ കുടികൊള്ളുന്ന ഭഗവതിയില്‍ ഉള്ളത് എന്നാണ് പ്രബലമായ ഐതിഹ്യം. മറ്റ് ഐതിഹ്യങ്ങളും ഉണ്ട്.

Share this Story:

Follow Webdunia malayalam