Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭൂമിശാസ്ത്രപരമായ തെളിവുകള്‍

കുരിശില്‍ നിന്ന് കാശ്മീരിലേക്ക്- ബൈജു

ഭൂമിശാസ്ത്രപരമായ തെളിവുകള്‍
ഭാഗം 6

വിവേകാനന്ദന്‍ കന്യാകുമാരിയിലെ ഒരു പാറയില്‍ ചെന്നപ്പോള്‍ അത് “വിവേകാനന്ദ പാറ”യായി. പാറയുടെ പേര് തന്നെ വിവേകാനന്ദന്‍ അവിടം സന്ദര്‍ശിച്ചു എന്നതിന് തെളിവാണെല്ലോ!

ശ്രീനഗറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ഐഷ് മുഖം എന്ന പേരില്‍ ഒരു വിശുദ്ധ മന്ദിരമുണ്ട്. ഐഷ് എന്നത് "ഇസ്സാ" ആണെന്നും "മുഖം" വിശ്രമം എന്നുമാണ് അര്‍ത്ഥമെന്ന് പരാമര്‍ശിക്കപ്പെടുന്നു. അതായത് “ഇസ്സാ ഇവിടെ വിശ്രമിച്ചു” എന്നര്‍ത്ഥം.

ഇങ്ങനെ, കാശ്മീരിലെ ചില സ്ഥലങ്ങളുടെ പേരില്‍ യേശുവിന്‍റെ പേരുമായി വന്നിട്ടുള്ള സമാനത ശ്രദ്ധേയമായ ഒരു സംഗതിയാണ്. ശ്രീനഗറില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്ക് യൂസ്-മാര്‍ഗ് (the meadow of Yuz Asaf) എന്ന പേരിലുള്ള പുല്‍ത്തകിടിയും കിഴക്കന്‍ അഫ്ഗാനിലെ യൂസ് അസഫ് പ്രവാചകന്‍റെ നാമധേയത്തിലുള്ള രണ്ട് സമതലങ്ങളുമാണ് പേര് കൊണ്ടുതന്നെ യൂസ് അസഫ് എന്നൊരാള്‍ ജീവിച്ചിരുന്നതായുള്ള തെളിവുകള്‍.

1000 BC യില്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്ന ശ്രീനഗറിലെ "സോളമന്‍റെ സിംഹാസനം" (The Throne of Solomon) എന്ന ദേവാലയം യേശുവിന്‍റെ കാലഘട്ടത്ത് തന്നെ ജീവിച്ചിരുന്ന ഗോപാദത്ത രാജാവ് പുതുക്കിപ്പണിതിരുന്നു. അത് പുതിക്കാനുള്ള ജോലികള്‍ക്ക് നേതൃത്വം കൊടുത്തതാകട്ടെ പേര്‍ഷ്യാക്കാരനായ ഒരു ശില്‍പ്പിയും ആയിരുന്നു.

അവിടെയുളള ഒരു ശിലാശാസനത്തില്‍ (കല്ലിലെഴുത്ത്) കൊത്തിവച്ചിരിക്കുന്നത് ഇങ്ങനെയാണ്; "ഈ സമയം യൂസ് അസഫ് തന്‍റെ പ്രവാചക ദൌത്യം പ്രഖ്യാപിച്ചു. അവന്‍ യേശുവാണ് -- ഇസ്രായേല്‍ മക്കളുടെ പ്രവാചകന്‍”!

പുരാതനമായ സില്‍ക്ക് റൂട്ടിലൂടെ മറിയം സഞ്ചരിച്ചതുകൊണ്ടാണ് അതിന് “മേരിയുടെ ഭവനം” (Home of Mary) എന്ന പേര് ലഭിച്ചതെന്നും പേര്‍ഷ്യയിലൂടെ യേശു യാത്ര ചെയ്തതുമൂലമാണ് അദ്ദേഹത്തിന് യൂസ് അസഫ് എന്ന പേര് ലഭിച്ചതെന്നും പറപ്പെടുന്നു.

യേശുവിന്‍റെ ഭാരതപര്യടനത്തെ കുറിച്ച് ചില ചരിത്രപുസ്തകങ്ങളും സാക്ഷിക്കുന്നു. ഇതിനെപറ്റിയാണ് അടുത്ത ഭാഗം.

Share this Story:

Follow Webdunia malayalam