Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാമായണമാസമായി കര്‍ക്കിടകം

രാമായണമാസമായി കര്‍ക്കിടകം
കര്‍ക്കിടകം പിറക്കു ന്നു. ഇത് രാമായണമാസം ഇനി രാമായണ പാരായണത്തിന്‍റെ നാളുകള്‍.

രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം.

ചിലപ്പോള്‍ രാമായണത്തിന്‍റെ അനുബന്ധഭാഗമായ ഉത്തരരാമായണവും ചിലര്‍ വായിക്കാറുണ്ട്.

കാത്തിരിപ്പിന്‍റെ മാസം കൂടിയാണ് കര്‍ക്കിടകം സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പ്.

കര്‍ക്കടകത്തില്‍ മിതമായ ആഹാരവും ആയുര്‍വേദ മരുന്നുകളും കഴിച്ച് ദേഹ ശുദ്ധി വരുത്താറുണ്ട്.ചിലര്‍ ഉഴിച്ചിലും പിഴിച്ചിലും നടത്തി ശരീരമരോഗദൃഢമക്കി വെക്കുകയും ചെയ്യുന്നു.

ശീവോതിക്ക് വെക്കല്‍

മിഥുനത്തിലെ അവസാന ദിവസം വീടും പരിസരവും അടിച്ച് വൃത്തിയാക്കി ശീവോതിയെ- ശ്രീ ഭഗവതിയെ- വീട്ടിലേക്ക് വരവേല്‍ക്കുന്ന ചടങ്ങ് മലബാറില്‍ ആചരിക്കാറുണ്ട്.

ശീവോതിക്ക് വെക്കുക എന്നറിയപ്പെടുന്ന ഈ ആചാരം രാമായണം വായനയുമായും ബന്ധപ്പെട്ട് കിടക്കുന്നു.

രാവിലെ കുളിച്ച് വീടു വൃത്തിയാക്കി വിളക്കു കൊളുത്തി,കിണ്ടിയില്‍ വെള്ളവും തുളസിക്കരും, താലത്തില്‍ [ിദശപുഷങ്ങളും [ിവാല്‍ക്കണ്ണാടിയും രാമായണവും പുതുവസ്ത്രവും വെക്കുന്നു.

വൈകീട്ടേ ഇത് എടുത്തു മാറ്റൂ.കര്‍ക്കിടകത്തിലെ എല്ലാദിവസവും ഇത് തുടരുകയും രാമയണം വായന പൂര്‍ത്തിയാവുന്നതോടെ സമാപിക്കുകയും ചെയ്യുന്നു



രാമായണം.
അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം.

രാമന്‍ എക്കാലത്തെയും മാനുഷികധര്‍മ്മത്തിന്‍റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്കരിക്കുന്നത്.

"രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യസംസ്കാരചരിത്രത്തിലുണ്ടായിട്ടില്ല' എന്നാണ് വിവേകാനന്ദന്‍ രാമായണത്തെക്കുറിച്ച് പറഞ്ഞത്.

ധര്‍മ്മവും അധര്‍മ്മവും കറുപ്പും വെളുപ്പും രാമനും രാവണനും തമ്മിലുള്ള യുദ്ധം അനാദികാലം മുതല്‍ മനുഷ്യചരിത്ത്രില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നു. അന്തിമമായ ജയം ധര്‍മ്മത്തിനും നന്മയ്ക്കാണെങ്കിലും തിന്മയുടെ ഇരുണ്ട ശക്തികള്‍ ബലമാര്‍ജ്ജിക്കുന്ന സമയവും ഉണ്ടാവാറുണ്ട്.

ഋതുക്കള്‍ക്ക് ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്‍റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്‍പിച്ചത്. കാത്തിരിപ്പിന്‍റെ മാസം കൂടിയാണ് കര്‍ക്കിടകം.



Share this Story:

Follow Webdunia malayalam