ലോകത്തിന്‍റെ ഏതുഭാഗത്തുമുള്ളാ മാര്‍ത്തോമ്മാക്കാരന്‍ ഈ ആഴ്ച മാരാമണ്ണിന് കാതോര്‍ക്കുന്നു. ദൂരെയുള്ളവര്‍ പ്രാര്‍ഥിക്കുന്നു; പറ്റുമെങ്കില്‍ മാരാമണ്ണിലേക്ക് വരുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ കല്ലിശേരില്‍ കടവില്‍ മാളികയില്‍ പന്ത്രണ്ടു ദൈവദാസന്മാര്‍ ഒരേ മനസ്സോടെ പ്രാര്‍ഥിച്ചു രൂപം കൊടുത്ത സുവിശേഷ ദര്‍ശനമാണ് ഇത്‍.
ഭാരതത്തിന്‍റെ വിവിധ സ്ഥലങ്ങളിലെ സുവിശേഷകരുടെയും അനുബന്ധ പ്രവര്‍ത്തകരുടെയും ഒത്തു ചേരല്‍ മണല്‍പ്പുറത്തു നടക്കും. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാര്‍, പട്ടക്കാര്‍, സുവിശേഷ പ്രവര്‍ത്തകര്‍, വിവിധ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകര്‍-ഇവര്‍ ഒന്നിക്കുന്ന മഹത്സംഗമം.
ലോകത്തിന്‍റെ ഏത് കോണിലുമുള്ള വിശ്വാസികളെ മാടി വിളിക്കുന്ന സ്നേഹ തീരമാണ് മാരാമണ്‍ മണല്‍പ്പരപ്പ് ; ഓര്‍മകളെ സമൃദ്ധമാക്കുന്ന കാല പ്രവാഹം. കൈപിടിച്ച് ഈ തീരത്തേക്കു പടിയിറങ്ങുന്ന ഓരോ കുഞ്ഞും വിശുദ്ധിയുടെ കുളിര്‍മ്മയിലേക്കാണ് കാല്‍ വയ്ക്കുന്നത്. തെന്നിന്ത്യയില്‍ നിന്നും വിശ്വാസികള്‍ താല്‍പര്യത്തോടെ പ്രഭാഷണം കേള്‍ക്കാന്‍ എത്തുന്നു ;വിസ്വാസികളെ സംബന്ധിച്ചേടത്തോളം ആത്മ സുദ്ധീകരണത്തിനുള്‍ല ഒരാഴ്ചയാണിത്
1888ല്‍ , ഏതാണ്ട് 120 കൊല്ലം മുമ്പ്, കടവില്‍ മാളികയില്‍ പ്രാര്‍ഥിച്ചാരംഭിച്ച് സംഘത്തിന് തുടക്കമിട്ട 12 ദീര്‍ഘദര്‍ശികളായ പൂര്‍വപിതാക്കന്മാരുടെ ഛായാചിത്രം ഇക്കുറി മരാമണിലെ സ്റ്റാളില്‍ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്
കണ്‍വന്‍ഷനിലെ ഏറ്റവും അനുഗ്രഹീതമായ ശുശ്രൂഷയാണ് മധ്യസ്ഥ പ്രാര്‍ഥന. അതിനുവേണ്ടിയുള്ള പ്രത്യേക വിഷയങ്ങള്‍ അടങ്ങിയ അപേക്ഷകള്‍ നേരത്തെ തന്നെ സംഘം ഓഫിസിലോ ജനറല്‍ സെക്രട്ടറിയുടെ പക്കലോ വിസ്വാസികള്‍ ഏല്‍പ്പിക്കുന്നു.
കണ്‍വന്‍ഷന്‍ പന്തലിന്‍റെ സമീപത്തായി ക്രമീകരിച്ചിരിക്കുന്ന പ്രാര്‍ഥനാ ഷെഡ് നമ്മുടെ പൂര്‍വ്വ പിതാക്കന്മാത്ധടെ കണ്ണുനീര്‍ വീണു നനഞ്ഞ സ്ഥാനമാണ് എന്ന വിസ്വാസത്തില്‍ അവിടെ ശാന്തമായി ഇരുന്നു വചനം പഠിക്കുവാനുള്ള അവസരമൊരുക്കിയിട്ടുണ്ട്
എക്യൂമെനിക്കല്‍ കൂട്ടായ്മ, യുവവേദി, കുടുംബവേദി ഇവയെല്ലാം പ്രത്യേകമായി നിശ്ഛയിക്കപ്പെട്ടിട്ടുള്ള സമയങ്ങളില്‍ പന്തലില്‍ നടക്കുന്നു. സുവിശേഷ വേലയായി സമര്‍പ്പിക്കപ്പെടുന്നവര്‍ക്കു വേണ്ടിയുള്ള പ്രതിഷ്ഠാ ശുശ്രൂഷയാണ് കണ്‍വെന്‍ഷനിലെ മറ്റൊരു സുപ്രധാന ചടങ്ങ്. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 7.30നു കോഴഞ്ചേരി പള്ളിയില്‍ അഭിവന്ദ്യ തിത്ധമേനിമാരുടെ നേതൃത്വത്തിലാണ് പ്രതിഷ്ഠാ ശുശ്രൂഷ നടക്കുക
Follow Webdunia malayalam