Webdunia - Bharat's app for daily news and videos

Install App

സ്വപ്നവ്യാഖ്യാനം ഭാരത വര്‍ഷത്തില്‍

Webdunia
KBJKBJ
സിഗ്‌മണ്ട്‌ ഫ്രോയിഡ്‌ സ്വപ്‌നത്തെ വ്യാഖ്യാനിച്ചത്‌ അറിവിന്‍റെ ലോകത്ത് ചരിത്രസംഭവമായിരുന്നു. മനസിനെ കണ്ടെത്താനുള്ള പഠന ഗവേഷണങ്ങളില്‍ അന്നേവരെയുള്ള രീതീശാസ്‌ത്രങ്ങളെ ആ കണ്ടെത്തല്‍ മാറ്റി മറിച്ചു.

ഭൗതികമായ എല്ലാ ഇടപെടലുകളിലും പുതിയൊരു ഉള്‍കാഴ്‌ച തുറന്ന നിരീക്ഷണമായിരുന്നു ഫ്രോയിഡിന്‍റെ സ്വപ്‌ന വ്യാഖ്യാനം. ഫ്രോയ്‌ഡ്‌ ഈ കണ്ടെത്തല്‍ നടത്തിയതിന്‌ ശേഷമാണ്‌ ഈ രംഗത്ത്‌ ശാസ്‌ത്രിയ അടിത്തറ വന്നത്‌. എന്നാല്‍ പുരാതന കാലം മുതല്‍ ഭാരതവര്‍ഷത്തില്‍ സ്വപ്‌ന വ്യാഖ്യാനം നിലനിന്നിരുന്നു.

അശരീരികളായി ദൈവം മുന്നറിയിപ്പുംകള്‍ നല്‌കുന്നതും ഭാഗ്യ നിര്‍ഭാഗ്യങ്ങളെ മുന്‍കൂട്ടി പ്രവചിക്കുന്നതും സ്വപ്‌നങ്ങളിലൂടെയാണെന്ന്‌ പുരാതന ഭാരതീയര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ആധുനിക കാലഘട്ടത്തിന്‌ യോജിക്കും വിധംയാതൊരു ശാസ്ത്രീയതയും നല്‍കാന്‍ ഈ ശാസ്ത്രത്തിന്‌ കഴിയില്ല. അനുഭവങ്ങളിലൂടെയുള്ള വ്യാഖ്യാനങ്ങള്‍മാത്രമാണ്‌ ഈ ശാസ്ത്രത്തിന്‍റെ പിന്‍ബലം.

നിത്യ ജീവിതത്തില്‍ ഒരുവന്‍ നേരിടുന്ന പ്രശ്നങ്ങളെ അവന്‍റെ ഉപബോധമനസ്‌ വ്യാഖാനിക്കാന്‍ ശ്രമിക്കുന്നതാണ്‌ സ്വപ്നങ്ങള്‍. സ്വപ്നദര്‍ശനങ്ങള്‍ വ്യാഖ്യാനിക്കാന്‍ ഭാരതീയര്‍ പരമ്പരാഗതമായി ചില രീതികള്‍ ആവിഷ്കരിച്ചിരുന്നു.

പഴങ്ങള്‍ നിറഞ്ഞ ചെടി സ്വപ്നം കണ്ടാല്‍ ധനലാഭവും സന്താനലഭാവുമാണ്‌ ഫലം. പൂവുള്ള ചെടിയാണെങ്കില്‍ സന്താനലാഭം ഉറപ്പാണ്‌ ,സൂര്യബിംബത്തിന്‌ മറവുള്ളതായി ഗര്‍ഭിണി സ്വപ്നം കണ്ടാല്‍ വീരനായ പുത്രന്‍ ജനിക്കും എന്ന് പ്രബലമായ ഒരു ചിന്ത പുരാതനകാലത്ത് ഉണ്ടായിരുന്നു.

വിവാഹം നടക്കാതെ മാനസികമായി തകര്‍ന്നവര്‍ക്ക്‌ ദോഷ പരിഹാരം ചെയ്ത ശേഷം ലഭിക്കുന്ന സ്വപ്നങ്ങളും ഫലം നല്‍കുമെന്നും നിരീക്ഷണമുണ്ട്.

സന്താന ലാഭത്തിന്‌ കാത്തിരിക്കുന്നവര്‍ സൂര്യന്‍ ഉദിച്ചുവരുന്നതായി സ്വപ്നം കണ്ടാല്‍ അടുത്തു തന്നെ മകന്‍ പിറക്കും എന്നാണ്‌ സങ്കല്‍പം. സ്ത്രീകള്‍ സൂര്യോദയം സ്വപ്നം കണ്ടാലും പുത്രലാഭമാണ്‌ ഫലം.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹാശിവരാത്രി 2025: ഈ നിറങ്ങള്‍ അനുഗ്രഹങ്ങള്‍ ആകര്‍ഷിക്കുന്നു

ഈ തീയതികളില്‍ ജനിച്ച പെണ്‍കുട്ടികള്‍ നുണ പറയുന്നതില്‍ വിദഗ്ധരാണ്, അവരെ വിശ്വസിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക

മറുക് ഈ ഭാഗത്താണോ, ഇക്കാര്യങ്ങള്‍ അറിയണം

പുതിയ കാലത്ത് പൂച്ച കുറുകെ ചാടിയാല്‍ പ്രശ്‌നമുണ്ടോ!

Monthly Horoscope: ഈമാസത്തെ രാശിഫലം

Show comments