Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദത്താത്രേയ ജയന്തി

ദത്താത്രേയ ജയന്തി
ത്രിമൂര്‍ത്തികളുടെ അംശം ചെര്‍ന്നുണ്ടായതാണ് ദത്താത്രേയന്‍. വൃശ്ചികമാസത്തിലെ വെളുത്തവാവിനാണ് ദത്താത്രേയ ജയന്തി.ചിലര്‍ ഇടവത്തിലും ഈ ദിനം ആചരിക്കുന്നു

ദത്താത്രേയ ജയന്തി ദിവസം ബ്രഹ്മമുഹൂര്‍ത്തത്തിന് ഉണര്‍ന്ന് ധ്യാനം തുടങ്ങണം. അന്ന് ഉപവാസവും ഉപാസനയും മാത്രമേ ആകാവൂ. ആരോടും ഇടപഴകാതെ ഏകാന്തതയില്‍ കഴിയണം. സ്വന്തം ശരീരത്തെ മറക്കുക. ആത്മാവിലേക്ക് ശ്രദ്ധയൂന്നുക. ദത്താത്രേയനെ ഗുരുവായി ആരാധിക്കുക. അദ്ദേഹത്തിന്‍റെ അവധൂത ഗീത പഠിക്കുക - ആത്മജ്ഞാനമുണ്ടായിക്കൊള്ളും.

ദത്താത്രേയന്‍ - ത്രിമൂര്‍ത്തികളുടെ അംശം ഒന്നിച്ചു ചേര്‍ന്ന അവതാര പുരുഷന്‍. ദത്താത്രേയന്‍ വിഷ്ണുവിന്‍റെ അവതാരമാണെന്നും ശിവന്‍റെ അവതാരമാണെന്നും പക്ഷാന്തരമുണ്ട്.

ദത്താത്രേയനെ ദേവനായും ഗുരുവായും ആരാധിക്കുന്നു. അതിരുകളില്ലാത്ത അറിവിന്‍റെ ഉടമയായ അദ്ദേഹം ഋഷികള്‍ക്കുപോലും ആരാധ്യനാണ്.


പൂര്‍ണനഗ്നനായി കഴിയുന്ന അവധൂതനാണ് ദത്താത്രേയന്‍ എന്ന് പറയാറുണ്ട്. വേദാന്തരഹസ്യവും ആത്മജ്ഞാനവുമാണ് അദ്ദേഹം ഉപദേശിച്ചത്. അദ്ദേഹം തന്‍റെ അദ്വൈതഗീത ഭഗവാന്‍ സുബ്രഹ്മണ്യന് ഉപദേശിച്ചു എന്നൊരു കഥയുണ്ട്.

കാട്ടില്‍ സന്തോഷചിത്തനായി നടക്കുകയായിരുന്ന ദത്താത്രേയന്‍ ഒരിക്കല്‍ യദു രാജാവിനെ കണ്ടുമുട്ടി. രാജാവിന് സന്തോഷമായി. ആരാണ് ഗുരുവെന്നും സന്തോഷമുണ്ടാകാന്‍ എന്തു ചെയ്യണമെന്നും തിരക്കി.

അപ്പോള്‍ ദത്താത്രേയന്‍ പറഞ്ഞു, "എന്‍റെ ഗുരു ഞാന്‍ മാത്രമാണ്. മറ്റ് 24 വ്യക്തികളില്‍നിന്നും വസ്തുക്കളില്‍നിന്നും ഞാന്‍ പലതും പഠിച്ചു. അതുകൊണ്ട് അവയും എനിക്ക് ഗുരുക്കന്മഫരാണ്". ഭൂമി, വെള്ളം, ആകാശം, തീ, വായു, വണ്ട്, ആന, മീന്‍, സര്‍പ്പം എന്നിങ്ങനെ പോകുന്നു ആ ഗുരുക്കന്മാരുടെ നിര.

ദത്താത്രേയന്‍ പറഞ്ഞുകേട്ട് ജ്ഞാനോദയമുണ്ടായ യദു രാജ്യഭാരം വെടിഞ്ഞ് യതിയായി മാറി എന്നാണ് കഥ.

Share this Story:

Follow Webdunia malayalam