Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രത്യക്ഷ രക്ഷാ ദൈവസഭ ഃവിശ്വാസ രീതികള്‍

പി എസ് അഭയന്‍

പ്രത്യക്ഷ രക്ഷാ ദൈവസഭ ഃവിശ്വാസ രീതികള്‍
WDWD
പി ആര്‍ ഡി എസ് പിന്തുടരുന്നത് ഒരു കുടുംബാരാധനയാണ്. ഗുരുദേവനൊപ്പം തന്നെ പത്നി വി ജാനമ്മ (അഭിവന്ദ്യമാതാവ്), മൂത്തപുത്രന്‍ പി ജെ ബേബി(ആചാര്യഗുരു), പി ജെ തങ്കപ്പന്‍(വാഴ്‌ചയുഗാധിപന്‍) ഗുരുദേവന്‍റെ മാതാവ് (ളേച്ചിമാതാവ്) എന്നിവരെയും ദൈവീക ശക്തിയായി കരുതി ആരാധന നടത്തുന്നു.

പി ആര്‍ ഡി എസ് കുടുംബാരാധന പിന്തുടരുന്നതിന് പി ആര്‍ ഡി എസ് ആത്‌മീയതയില്‍ മതിയായ കാരണങ്ങളുണ്ട്. എന്നാല്‍ ഇത് സഭയുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രത്യേക രഹസ്യമായതിനാല്‍ ഒരാള്‍ പി ആര്‍ ഡി എസിലേക്ക് ചേരുന്ന പ്രത്യേക സാഹചര്യം പിന്തുടരുമ്പോള്‍ മാത്രം വെളിപ്പെടുത്തുന്ന രീതിയില്‍ രഹസ്യമായി വിശ്വസികള്‍ സൂക്ഷിക്കുന്നു.

webdunia
WDWD
webdunia
WDWD
തികച്ചും ഗുരുദേവന്‍ ഉപദേശിച്ച വഴികളില്‍ തന്നെയാണ് ഒരു പി ആര്‍ ഡി എസ്സുകാരന്‍ ജീവിക്കേണ്ടത്. തീര്‍ച്ചയായും മറ്റു മതങ്ങള്‍ ഉദ്ഘോഷിക്കുന്ന സദാചാരങ്ങള്‍ക്കൊപ്പം പ്രത്യേകമായ ജീവിതക്രമങ്ങളും ചിട്ടകളും പി ആര്‍ ഡി എസ് വിശ്വാസി പിന്തുടരേണ്ടതുണ്ട്.

ഇതെല്ലാം സഭയുമായി ബന്ധപ്പെട്ട രഹസ്യങ്ങളായി അവര്‍ സൂക്ഷിക്കുകയാണ്. മരണത്തിലും ജനനത്തിലും വിവാഹം പോലെ സാമൂഹ്യപരമായ കാര്യങ്ങളിലും ചിട്ടകള്‍ കാത്തു സൂക്ഷിക്കുന്ന പി ആര്‍ ഡി എസ്സുകാര്‍ ഗുരുദേവന്‍റെയും മുഖാന്തിര വഴികളുടെയും എല്ലാ ദേഹവിയോഗ ദിനങ്ങളിലും കൃത്യമായി ഉപവാസവും (വൃതം) ആരാധനകളും പാലിക്കുന്നു.

വ്യക്തി ജീവിതത്തിലെ കൃത്യതകളും ആചാരാനുഷ്ടാനങ്ങളുടെ തീവ്രതകളും പിആര്‍ഡിഎസ്സുകാരനെ വ്യത്യസ്തനാക്കുന്നു. ദുരാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പിന്നാലെ സഞ്ചരിക്കാതെ ഗുരുദേവന്‍റെ ഉപദേശങ്ങള്‍ ഒരു വിശ്വാസി പിന്തുടരേണ്ടതുണ്ട്.
webdunia
WDWD


പട്ടികജാതിക്കാരില്‍ തന്നെ ഉപജാതി ചിന്തകളില്‍ അയിത്തം ഇപ്പോഴും തുടരുന്ന പ്രവണതയില്‍ പി ആര്‍ ഡി എസ്സുകാര്‍ പരസ്പരം വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുകയും ഇടപഴകുകയും ചെയ്യുന്നത് ഗുരുദേവന്‍റെ ഉപദേശം പിന്തുടരുന്നതിനാലാണ്.


webdunia
WDWD
ആത്‌മീയത (മിത്ത്)

ആദിദ്രാവിഡ പാരമ്പര്യ വിശ്വാസവുമായി കെട്ടുപിണഞ്ഞാണ് പി ആര്‍ ഡി എസ്സിന്‍റെ മിത്തുകളും ചരിത്രങ്ങളും പ്രകാശിക്കുന്നത്.

തനതായ ദൈവവിശ്വാസത്തിലും ആചാരങ്ങളിലും കഴിഞ്ഞിരുന്ന ആദിദ്രാവിഡര്‍ ദൈവവുമായി ചേര്‍ന്ന് ഉന്നതമായ സംസ്ക്കാരത്തില്‍ വാണിരുന്നെന്നും, എന്നാല്‍ ദൈവത്തിന്‍റെ കല്പനകള്‍ ലംഘിച്ചതോടെ സംസ്ക്കാരവും ആചാരാനുഷ്ടാനവും ഗുരുക്കന്‍‌മാരും രാജാക്കന്‍‌മാരും സന്തതിയും ഭവനവും എല്ലാം നഷ്ടമായി ഘോരയടിമയിലേക്ക് വീണ് പോയെന്നും ശ്രീകുമാരഗുരുദേവന്‍ സഭ സ്ഥാപിക്കുന്നതിനു മുമ്പ് തന്നെ വിളിച്ചു കൂട്ടിയ കറുത്ത ജന സമൂഹത്തെ ഉദ്ബോധിപ്പിച്ചിരുന്നത് പി ആര്‍ ഡി എസ് അക്ഷരം പ്രതി വിശ്വസിക്കുന്നു.

എന്നാല്‍ വിശ്വാസപ്രകാരം അടിമ യുഗത്തിന്‍റെ അവസാന കാലത്ത് കൃത്യമായ കാരണങ്ങളുടെ പേരില്‍ ‍(ഇതും തികച്ചും രഹസ്യം) ദൈവം തന്നോടോപ്പം കൊണ്ടുവന്ന ശക്തികള്‍ക്കൊപ്പം ശ്രീകുമാരഗുരുദേവനായി പൊയ്കയില്‍ അവതരിച്ചു എന്നാണ് ആത്മീയതയുടെ വിശദീകരണം.

ദൈവം മാറിയതോടെ ഈ ഇരുട്ടിലേക്ക് വീണു പോയ സന്തതിക്ക് പ്രകാശം ചൊരിയാന്‍ ദൈവം അപ്പനായും അമ്മയായും അടിസ്ഥാനമായും ആചാര്യനായും രാജാവായും വന്നു എന്ന സങ്കല്‍പ്പത്തിലാണ് പഞ്ചമഹാശക്തികളെ ദൈവമായി കരുതുന്നത്.

ആദിദ്രാവീഡര്‍ എന്ന സംഞ്ജ ഗുരുദേവന്‍ ബ്രിട്ടീഷുകാരന്‍ ജോണ്‍ മാര്‍ഷലിന്‍റെ നേതൃത്വത്തില്‍ ഗവേഷണം തുടങ്ങുന്നതിനു മുമ്പ് തന്നെ ഉപയോഗിച്ചിരുന്നതായി വ്യക്തമായ തെളിവുകള്‍ പി ആര്‍ ഡി എസ് നിരത്തുന്നു.

Share this Story:

Follow Webdunia malayalam