Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യാസനും മഹാഭാരതവും

വ്യാസനും മഹാഭാരതവും
FILEFILE
ഭാരത ചരിത്രത്തിലെ ഉത്തമ ഗ്രന്ഥമെന്നറിയപ്പെടുന്ന പുരാണ ഇതിഹാസങ്ങളിലൊന്നായ "മഹാഭാരതത്തിന്‍റെ' കര്‍ത്താവെന്ന നിലയിലാണ് "വേദവ്യാസന്‍' ആരാധ്യനാകുന്നത്.

എന്നാല്‍ മഹാഭാരതം അദ്ദേഹത്തിന്‍റെ കാവ്യജീവിതം അനാവരണം ചെയ്യുന്നതിനൊപ്പം തന്നെ സ്വകാര്യ ജീവിതവും വരച്ചു കാട്ടുന്നു. ജീവിത സായാഹ്നത്തില്‍ ഹിമാലയത്തിലെ നിശബ്ദ ഗുഹകളില്‍ ധ്യാനനിമഗ്നനായി കഴിഞ്ഞുകൂടിയ നാളുകളില്‍ ഭൂതകാല സംഭവങ്ങളുടെ വെളിച്ചത്തിലാകാം പുരാണ ഇതിഹാസങ്ങള്‍ രൂപം കൊണ്ടതെന്ന് കരുതുന്നു.

മഹാഭാരതത്തിന്‍റെ രചനയാണ് അദ്ദേഹത്തെ അനന്തര തലമുറകളോട് ഏറ്റവും കൂടുതല്‍ അടുപ്പിച്ചതെന്ന് നിസംശയം പറയാവുന്ന വസ്തുതതയാണ്.

മഹാഭാരതത്തിന്‍റെ പൂര്‍വകഥ

മഹാഭാരതം ഗ്രന്ഥരൂപത്തില്‍ പിറവിയെടുക്കുന്നതിനു പിന്നിലും ഒരു കഥയുണ്ട്. ധ്യാനനിമഗ്നനായ ആ ഋഷീശ്വരന്‍റെ മനസ്സില്‍ ഭൂതകാല സംഭവങ്ങള്‍ കുലംകുത്തിയൊഴുകുന്ന ഒരു മഹാനദി കണക്കെ പ്രവഹിച്ചു തുടങ്ങി. അപ്പോഴാണ് ഒരു പ്രശ്നം മുന്നിലുദിച്ചത്.

അനര്‍ഗളമായ ഈ വാക്പ്രവാഹം ആര് പകര്‍ത്തിയെടുക്കും. ഈ ചോദ്യത്തിനു മുന്നില്‍ ഉത്തരം കിട്ടാതെ നിന്ന വേദവ്യാസന് ബ്രഹ്മാവ് ഉപായം പറഞ്ഞുകൊടുത്തു. ഗണപതി കാവ്യം പകര്‍ത്തിയെഴുത്തുകാരനാകും. അതനുസരിച്ച് വ്യാസന്‍ ഗണപതിയെ സമീപിച്ചു.
webdunia
FILEFILE


ഗണപതിസമ്മതിച്ചു. പക്ഷേ ഒരു വ്യവസ്ഥ. "ഇടയ്ക്ക് എഴുത്താണി നിര്‍ത്താതെ അനര്‍ഗളമായി പറഞ്ഞുതരണം. വ്യാസന്‍ സമ്മതിച്ചു. പകരം ഒന്നാവശ്യപ്പെട്ടു. അര്‍ത്ഥം ധരിക്കാതെ കാവ്യം എഴുതരുതെന്ന്. ആ നിര്‍ദ്ദേശം ഗണപതിയും അംഗീകരിച്ചു. രണ്ടര വര്‍ഷംകൊണ്ട് മഹാകാവ്യം പൂര്‍ത്തിയാക്കി ശിഷ്യന്മാരെ പഠിപ്പിച്ചുവെന്നാണ് ഐതീഹ്യം.

എന്തായാലും കൗരവ പാണ്ഡവരുടെ സംഭവബഹുലമായ ജീവിത ചരിത്രത്തിനൊപ്പം തന്നെ വേദവ്യാസനും മഹാഭാരത കഥയില്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രത്യക്ഷമായല്ലെങ്കില്‍ക്കൂടി ആ മഹനീയ സാന്നിധ്യം ഉടനീളം അനുഭവവേദ്യമാകുന്നു.

Share this Story:

Follow Webdunia malayalam