അന്തരീക്ഷത്തില്‍ നിന്നും വിഭൂതി, ആഭരണങ്ങള്‍, ശിവലിംഗം, ആപ്പിള്‍ ബാബ അത്ഭുതങ്ങള്‍ കാട്ടുന്നു. അത്ഭുതങ്ങള്‍ക്ക് ഒട്ടും പ്രാധാന്യം നല്‍കാതെ സ്നേഹത്തിലാണ് ബാബ വിശ്വസിക്കുന്നത്.
സമസ്ത കാരണ്യങ്ങള്‍ക്കും ഭഗവാന്‍ സ്നേഹം ആവശ്യപ്പെടുന്നു. 2005 നവംബര്‍ 23ന് സത്യസായിബാബ 80-ാം പിറന്നാള്‍ ആഘോഷിച്ചു. 1926 നവംബര്‍ 23ന് പെദ്ദ വെങ്കപ്പ രാജുവിന്‍റെയും ഈശ്വരാംബയുടെയും പുത്രനായി തിരുവാതിര നക്ഷത്രത്തില്‍ ആന്ധ്രാപ്രദേശിലെ ഗൊല്ലപ്പഞ്ചിയിലായിരുന്നു ഭഗവാന്‍റെ ജനനം.
2007 ല്‍ പറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി സത്യസായി സേവാസമിതി നടത്തുന്ന പരിപാടികളില്‍. ഏകദേശം 180 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബാബ ഒന്നര പതിറ്റാണ്ട് കൊണ്ട് പുട്ടപര്‍ത്തിയുടെ മുഖം തന്നെ മാറ്റിയിരിക്കുന്നു. ആശുപത്രികള്‍, വിമാനത്താവളം, റയില്‍വേസ്റ്റേഷന്‍, ഹോട്ടലുകള്‍.
പുട്ടപര്‍ത്തിയിലെ ദരിദ്രര്‍ക്ക് വേണ്ടി ജനറല്‍ ആശുപത്രിയാണ് ആദ്യം സ്ഥാപിച്ചത്. പുട്ടപര്‍ത്തിയില്‍ രണ്ടും ബാംഗ്ളൂര്‍ വൈറ്റ് ഫീല്‍ഡില്‍ രണ്ടുമായി നാല് അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ആശുപത്രികള്‍ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് നടത്തുന്നു. സൗജന്യമാണ് ചികിത്സ.
കേരളത്തിലെ നാല് അനാഥാലയങ്ങള്‍ ഉള്‍പ്പടെ 11 സേവന സ്ഥാപനങ്ങള്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. ശ്രീസത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ ലേണിംഗ് കിന്‍റര്‍ഗാര്‍ട്ടണ്‍ മുതല്‍ എം.ടെക്, എം.ബി.എ എന്നീ ഉന്നത വിദ്യാഭ്യാസങ്ങള്‍ സൗജന്യമായി നല്‍കുന്നു.
പുട്ടപര്‍ത്തിയും സമീപ പ്രദേശങ്ങളും ഉള്‍പ്പടെ 1051 ഗ്രാമങ്ങളില്‍ 20 ലക്ഷത്തോളം ആള്‍ക്കാര്‍ക്ക് 315 കോടി രൂപ മുടക്കി സത്യസായി വാട്ടര്‍ സപ്ളെ പ്രോജക്ട് ചെറുതും വലുതുമായ ജലസേചനം നല്‍കുന്നു.
പുട്ടപര്‍ത്തിയിലെ പ്രശാന്തിനിലയമാണ് ആശ്രമത്തിന്‍റെ തലസ്ഥാനം. ദര്‍ശനം നല്‍കുന്ന സായ്കുല്‍വന്ത്ഹാള്‍, ഗണേശ മന്ദിരം, സര്‍വ്വ ധര്‍മ്മ സ്തൂപം ഈ ആശ്രമത്തിലാണ്.
Follow Webdunia malayalam