Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വയം ഭൂവായ വിശ്വകര്‍മ്മാവ്

സ്വയം ഭൂവായ വിശ്വകര്‍മ്മാവ്
യുഗത്തിന്‍റെ തുടക്കം കുറിക്കുന്ന ദിവസമാണ് വിശ്വകര്‍മ്മ ദിനം. ആദി വിശ്വകര്‍മ്മാവ് സ്വയം ജാതനാണെന്നാണ് വിശ്വാസം. അദ്ദേഹം യോനിജനോ അണ്ഡജനോ അല്ല.

ആകാശം, വായു, ഭൂമി, വെള്ളം, തേജസ്സ്, ചിത്തം, ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയൊന്നും ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു അന്ന്. വിശ്വകര്‍മ്മാവ് നിരാലംബനായി അവതരിച്ചു.

അഞ്ച് മുഖവും 15 കണ്ണും ഉള്ള രൂപമാണ് വിശ്വകര്‍മ്മാവിന്‍റേത്. ഓരോ മുഖവും വ്യത്യസ്തമാണ്. സദ്യോജാത മുഖം വെളുത്തതും വാമദേവമുഖം കറുത്തതും അഘോരമുഖം ചുവന്നതും ഈശാന മുഖം നീലയും തല്‍പ്പുരുഷമുഖം മഞ്ഞയുമാണ്.

സ്വര്‍ണ്ണനിറത്തിലുള്ള ശരീരത്തില്‍ 10 കൈകളും കര്‍ണ്ണകുണ്ഡലങ്ങളും മഞ്ഞ വസ്ത്രം എന്നിവയും പിന്നെ പുഷ്പമാല, സര്‍പയജ്ഞോപവിതം, രുദ്രാക്ഷമാല, പുലിത്തോല്‍, ഉത്തരീയം, പിനാകം, ജപമാല, നാഗം, ശൂലം, താമര, വീണ, ഡമരു, ബാണം, ശംഖ്, ചക്രം, എന്നിവയും വിശ്വകര്‍മ്മാവ് അണിഞ്ഞിരിക്കുന്നു.

കോടിസൂര്യന്‍റെ സൂര്യശോഭയില്‍ വിളങ്ങുന്ന വിശ്വകര്‍മ്മാവ് ലോകത്തിന്‍റെ സൃഷ്ടികര്‍ത്തവാണ്. സാനക സനാതന അഭുവസന പ്രജ്ഞസ സുവര്‍ണ്ണസ എന്നീ ഋഷി ഗോത്രത്തോടുകൂടിയവനാണ് അദ്ദേഹം.

വിശ്വകര്‍മ്മാവിന്‍റെ ആസ്ഥാന നഗരം മഹാമേരു പര്‍വതത്തിലാണ്. അതിന്‍റെ ഉയരം ഒരു ലക്ഷം യോജനയാണ്. 32000 യോജന സമവൃത്തവും നിരപ്പും അതിന്‍റെ നടുവിലാണ് വിശ്വകര്‍മ്മാവിന്‍റെ ആവാസസ്ഥാനം. ഇതിന് കാന്തല്‍ കോട്ടയെന്നും പേരുണ്ട്.

മനു, മയ, ത്വഷ്ട, ശില്‍പി, വിശ്വജ്ഞ എന്നീ പഞ്ചഗോത്ര ശില്‍പ്പികള്‍ വിശ്വകര്‍മ്മാവിന്‍റെ മുഖത്തു നിന്നുണ്ടായതാണ് എന്നാണ് വിശ്വാസം. സൃഷ്ടി നടത്തുക മാത്രമല്ല അവയ്ക്ക് ആവശ്യമായ പ്രമാണങ്ങളും തത്വങ്ങളും ഉണ്ടാക്കുക കൂടി ചെയ്തു വിശ്വകര്‍മ്മാവ്.

അഞ്ച് വേദങ്ങള്‍, ഉപനിഷത്തുക്കള്‍, സ്മൃതികള്‍, ശുതികള്‍, സ്തോത്രങ്ങള്‍, പുരാണങ്ങള്‍ എന്നിവയെല്ലാം കാന്തല്‍കോട്ടയില്‍ നിക്ഷിപ്തമായിരിക്കുന്നു.

ഋഗ്വേദ പാരായണവും ഇരുന്പ് പണിയും മനു ആചാര്യനും, യജുര്‍ വേദവും മരപ്പണിയും മയ ആചാര്യനും, സാമവേദ ആചാര്യനും ചെമ്പിന്‍റെ പണിയും ത്വഷ്ട ആചാര്യനും, അഥര്‍വ വേദവും കരിങ്കല്ലിന്‍റെ പണിയും ശില്‍പ്പാചാര്യനും, പ്രണവ പാരായണവും സ്വര്‍ണ്ണപ്പണിയും വിശ്വജ്ഞാനാചാര്യനും ആണ് നല്‍കിയിരുന്നത്.


Share this Story:

Follow Webdunia malayalam