Webdunia - Bharat's app for daily news and videos

Install App

വിവാഹിതരാവണമെങ്കില്‍ ജാതകം ചേരണോ?

കല്യാണവും ജാതകവും തമ്മില്‍... !

Webdunia
ശനി, 2 ജൂലൈ 2016 (20:05 IST)
ജനനസമയത്തെ ഗ്രഹസ്ഥിതിയെ ആശ്രയിച്ച് എഴുതുന്ന ജീവിത ഫലകമാണ് ജാതകം. ഭാരതീയ ജ്യോതിഷമാണ് ജാതകത്തിന് ആധാരമായി കണക്കാക്കുന്നത്. മുജ്ജന്മ കര്‍മം അനുസരിച്ച് ജനനം മുതല്‍ മരണം വരെ അനുഭവിക്കുന്ന ഫലങ്ങള്‍ മുഴുവന്‍ ജാതകം കൊണ്ട് അറിയാന്‍ കഴിയുമെന്നാണ് ജ്യോതിഷം പറയുന്നത്. 
 
ഹിന്ദു വിവാഹങ്ങളില്‍ പ്രധാനപ്പെട്ട കാര്യമായിട്ടാണ് ജാതകത്തെ കണക്കാക്കുന്നത്. വൈവാഹിക ജീവിതത്തിനുള്ള ആദ്യ പടിയായാണ് ജാതകം നോക്കുന്നതെന്ന് ജ്യോതിഷികള്‍ അഭിപ്രായപ്പെടുന്നു. വരന്‍റെയും വധുവിന്റെയും ജാതകം തമ്മില്‍ നല്ല രീതിയില്‍ ചേരുന്നുവെങ്കില്‍ ദീര്‍ഘായുസ്സുള്ള ദാമ്പത്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഗ്രഹങ്ങളുടെ പരിക്രമണ ദിശയില്‍ നിന്നാണ് ജ്യോതിഷികള്‍ ജാതകം നോക്കുന്നത്. ഗ്രഹങ്ങളുടെ തിരിയല്‍ അനുസരിച്ചാകും വ്യക്തിപരമായ പ്രത്യേകതകള്‍ വെളിപ്പെടുന്നത്. ഇതിനാല്‍ ദമ്പതികള്‍ ഒന്നിച്ചു കഴിയുമ്പോള്‍ പങ്കാളിയുടെ ജീവിതത്തില്‍ അവരുടെ നക്ഷത്രങ്ങളും ഗ്രഹങ്ങളും സ്വാധീനം ചെലുത്തും. ഇതാണ് രണ്ടു പേരുടെയും നക്ഷത്ര പൊരുത്തം നോക്കുന്നത്. 
 
ജാതകങ്ങള്‍ ഒത്തുനോക്കുന്നതിന് എട്ട് ഗുണങ്ങളാണുള്ളത്. വര്‍ണ്ണം, വശ്യം, താര, യോനി, ഗൃഹ മൈത്രി, ഗണം, ബാകൂത്, നാഡി എന്നിവയാണ് എട്ട് ഗുണങ്ങള്‍. ഓരോ ഗുണത്തിനും ഒരു വിലയുണ്ട്. ഇവയുടെ എല്ലാം കൂടി ആകെ മൂല്യം എന്നത് 36 ആണ്. പൊരുത്തത്തില്‍ 18 എങ്കിലും ലഭിച്ചാല്‍ സന്തുഷ്ടമായ ദാമ്പത്യമായിരിക്കും എന്നാണ് വിശ്വാസം. 
 
യോജിച്ച മൂല്യം 27 ന് മുകളിലാണെങ്കില്‍ ഏറ്റവും അനുയോജ്യമായ ജാതകപ്പൊരുത്തമാണ്. 18 ല്‍ താഴെയാണെങ്കില്‍ ആ വിവാഹം ശുപാര്‍ശ ചെയ്യില്ല. ജാതകം നോക്കുന്നതിലൂടെ പങ്കാളിയുടെ സ്വഭാവം മനസിലാക്കാനാകും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. പങ്കാളികള്‍ തമ്മിലുള്ള പരസ്പര ബന്ധം എങ്ങനെയായിരിക്കും, അമ്മായി അമ്മയുമായുള്ള ബന്ധം എന്നിവയൊക്കെ അറിയാനാകുമെന്നാണ് പറയുന്നത്. 
 
പ്രണയ വിവാഹങ്ങള്‍ വര്‍ദ്ധിച്ചതോടെ ജാതകം മുഖവിലയ്ക്ക് എടുക്കാത്തവരാണ് പുതു തലമുറ. നല്ലൊരു മനുഷ്യനായിരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. അദ്ധ്വാനം, ആത്മാര്‍ത്ഥത, വിട്ടുവീഴ്ച, സഹിഷ്ണുത, അഹന്തയില്ലായ്മ എന്നിവ ഒരു വിവാഹ ബന്ധത്തെ വിജയത്തിലെത്തിക്കും.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ലംഘിക്കാന്‍ പാടില്ല

Rashi Phalam 2025: ഈ രാശിക്കാര്‍ അപരിചിതരുമായി കൂടുതല്‍ അടുപ്പം കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം

ഈ രാശിക്കാര്‍ ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തവരാണ്

Capricorn Rashi 2025 Horoscope: സഹോദര സഹായം ഉണ്ടാകും, മകര രാശിക്കാർക്ക് നല്ല തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനും പറ്റിയ വർഷം

Rashi Phalam 2025: ഈ രാശിയില്‍ പെട്ട സ്ത്രീകളെ സൂക്ഷിക്കണം

അടുത്ത ലേഖനം