Webdunia - Bharat's app for daily news and videos

Install App

പ്രണയം മൊഴിയും സമ്മാനങ്ങള്‍

Webdunia
തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2008 (14:53 IST)
IFMIFM
സ്നേഹം കേവലമായ ഭൌതിക സന്തോഷങ്ങള്‍ കൊണ്ട് അളക്കാന്‍ കഴിയുന്നതല്ല എന്നതു സത്യം. എന്നാലും ചില നിമിഷങ്ങളില്‍ നിങ്ങളുടെ പ്രണയവികാരങ്ങള്‍ പങ്കുവയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് സമ്മാനങ്ങള്‍.

പ്രണയിക്കുന്ന ആള്‍ക്ക് എന്തു സമ്മാനം നല്‍കണമെന്ന ചിന്ത ഒരു നിമിഷമെങ്കിലും കുഴപ്പിക്കാത്ത ഒരാളും ഉണ്ടാകില്ല. അതിനിതാ ചില ഉത്തരങ്ങള്‍. ഒരാള്‍ക്കു നല്‍കാവുന്ന ഏറ്റവും മികച്ച പത്തു പ്രണയ സമ്മാനങ്ങള്‍ തെരഞ്ഞെടുത്തിരിക്കുകയാണ് ബ്രിട്ടനിലെ ദ ഇന്‍ഡിപ്പെന്‍ഡന്‍റ് പത്രം.

ഒരു വിന്‍റേജ് ടൈം‌പീസാണത്രേ ഏറ്റവും പ്രണയം തുടിക്കുന്ന സമ്മാനം. കാലം കഴിയുമ്പോള്‍ മാറ്റു കുറയാത്ത സമ്മാനമെന്നാണ് ഇന്‍ഡിപ്പെന്‍ഡന്‍റ് വിന്‍റേജ് ടൈം‌പീസിനെ വിശേഷിപ്പിച്ചിരിക്കുന്നത്. രണ്ടുപേര്‍ക്കും പ്രിയപ്പെട്ട ഒരു റൊമാന്‍റിക് സിനിമയാണ് രണ്ടാമത്തേത്.

പ്രണയം നിറഞ്ഞ വാക്കുകളാണ് മൂന്നാമത്തേത്. പ്രണയാതുരമായ വാക്കുകളുടെ ശക്തി വളരെ വലുതാണത്രേ. പറയുക മാത്രമല്ല റോസ് നിറത്തിലുള്ള ഒരു പേപ്പറില്‍ അവ പകര്‍ത്തിക്കൊടുക്കൂ. തികച്ചും അപ്രതീക്ഷിതമായി.

വിന്‍റേജ് വൈന്‍, ചോക്കളേറ്റ് എന്നിവയാണ് നാലാം സ്ഥാനത്ത്. സ്വയം ഡ്രൈവ് ചെയ്ത് ആസ്വാദ്യകരമാകുന്ന ഒരു യാത്ര അഞ്ചാം സ്ഥാനത്ത്. വെറുമൊരു യാത്ര മാത്രമല്ല. അത് എന്നെന്നും അവിസ്മരണീയമായിരിക്കണം.

ഹോട്ട് എയര്‍ ബലൂണ്‍ പോലെ രസകരമായ ഇനങ്ങള്‍ ഇരുവരും ചേര്‍ന്നു പരീക്ഷിച്ചുനോക്കുന്നതാണ് ആറാം സ്ഥാനത്ത്. പ്രണയത്തിന്‍റെ സുഗന്ധം കലര്‍ന്ന പെര്‍ഫ്യൂമുകളാണ് സമ്മാന ശേഖരത്തില്‍ ഏഴാമത് എത്തിയിരിക്കുന്നത്.

എട്ടാം സ്ഥാനത്ത് വിനോദ റെയില്‍ പാതകളില്‍ ഒന്നിച്ച് നടത്താവുന്ന യാത്രയാണ്. ആസ്വാദ്യകരമായ, നാവില്‍ കൊതിയൂറുന്ന ഭക്ഷണം ഒന്‍പതാം സ്ഥാനത്ത്. മനോഹരമായ ആഴ്ചാന്ത്യങ്ങള്‍.

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

World Heart Day 2024: സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്, ഈ സാധ്യതകളെ തള്ളികളയരുത്

World heart Day: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും അറ്റാക്ക് വന്നേക്കാം !

തൊലിപ്പുറത്ത് സ്പര്‍ശിച്ചാല്‍ എംപോക്‌സ് പകരുമോ, ഇക്കാര്യങ്ങള്‍ അറിയണം

ഭക്ഷണം കഴിക്കാനുള്ള ശരിയായ സമയക്രമം എങ്ങനെയെന്ന് നോക്കാം

ഗര്‍ഭധാരണത്തിന് മുന്‍പ് സ്ത്രീകള്‍ ഈ അഞ്ചുടെസ്റ്റുകള്‍ ചെയ്തിരിക്കണം

Show comments