Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയത്തിലെ പുതുക്കങ്ങള്‍...

പ്രണയത്തിലെ പുതുക്കങ്ങള്‍...
IFMIFM
എന്തിലും മാറ്റമുള്ളതു പോലെ പ്രണയവും ദിവസേന മാറിമറിയുന്നു. പ്രണയം തകര്‍ന്നാല്‍ പിന്നെ ആ മുഖം ഓര്‍ക്കാന്‍ പോലും കഴിയാതിരുന്ന തലമുറ ഇപ്പോഴില്ല. പ്രണയം തകര്‍ന്നതിനു ശേഷവും സൌഹൃദമായോ പിന്തുണയായോ തുടരുന്ന ബന്ധങ്ങള്‍ ഒരുപാടുണ്ടത്രേ.

ഭൂകമ്പത്തിനു ശേഷ

ഏന്നും ഒന്നിച്ചുണ്ടാകാന്‍ അകമഴിഞ്ഞ് ആഗ്രഹിച്ചിരുന്നവര്‍. അകല്‍ച്ചക്കും ദേഷ്യത്തിനും ശേഷം പിന്തിരിഞ്ഞു നോക്കുമ്പോള്‍ വിഷമം. ഒന്നിച്ചു പങ്കിട്ട നിമിഷങ്ങളും സ്വപ്നങ്ങളും ആലോചിക്കുമ്പോള്‍ ഒരു വിഷമം. ഒരു മിസ്ഡ് കോള്‍. ഒരു എസ് എം എസ്. എല്ലാം മറക്കാന്‍ ഇതു ധാരാളം.

സൌഹൃദത്തിന് വഴി മാറുമ്പോള്‍

തകര്‍ന്ന പ്രണയം വീണ്ടും കൂട്ടിയിണക്കുന്നവര്‍ കുറവ്. മിക്കവര്‍ക്കും സൌഹൃദത്തിലായിരിക്കും താത്പര്യം. പരസ്പരം ഏറെ മനസ്സിലാക്കിയവരുടെ സൌഹൃദത്തിന് ആഴമേറും. സൌഹൃദത്തിന്‍റെ സുരക്ഷിതത്വവും വലുതാണ്.

ആരോഗ്യകരമായ ബന്ധങ്ങള്‍..

വലിയ പകയില്‍ അവസാനിക്കുന്ന ബന്ധങ്ങള്‍ ഒഴിവാക്കിയാല്‍, ആജീവനാന്തം ശത്രുക്കളായി തുടരുന്ന പൂര്‍വ്വ പ്രണയികള്‍ കുറവ്. നൊസ്റ്റാള്‍ജിയയുടെ മണം പിടിച്ച് വീണ്ടും പ്രണയത്തില്‍ എത്തിച്ചേരുന്നവരും കുറവല്ല.

പുതുതലമുറയുടെ ചിന്താഗതികള്‍

എല്ലാം തികഞ്ഞ ലാഘവത്തോടെ കാണുന്ന തലമുറയില്‍ ഈ മാറ്റവും സ്വാഭാവികവും. പ്രണയത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നല്ല. പക്ഷെ പ്രണയം തകര്‍ന്നു കഴിഞ്ഞാല്‍, സാധാരണ അവസ്ഥയിലേക്കു മടങ്ങിവരാനുള്ള മനസാന്നിദ്ധ്യം കൂടിയിരിക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍.

Share this Story:

Follow Webdunia malayalam