Webdunia - Bharat's app for daily news and videos

Install App

യുവത ‘രതി ആഘോഷത്തില്‍’

Webdunia
ചൊവ്വ, 9 ഡിസം‌ബര്‍ 2008 (14:39 IST)
PROPRO
ബന്ധങ്ങളില്‍ ആഴവും പരപ്പും പ്രദാനം ചെയ്യാന്‍ ലൈംഗികതയ്ക്ക് ഒരു മാന്ത്രിക ശക്തി ഉണ്ടെന്നാണ് വയ്പ്പ്. എന്നാല്‍ ലൈംഗിതയുടെ പരിശുദ്ധി സങ്കല്പത്തിനും അപ്പുറത്തേക്ക് പരസ്ത്രീ ബന്ധങ്ങളിലൂടെ ഇരുപതുകള്‍ക്കും മുപ്പതുകള്‍ക്കും ഇടയിലെ യുവത ലൈംഗിത ആഘോഷമാക്കി മാറ്റുകയാണെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നു‍.

ഇത്തരം താല്‍ക്കാലിക ബന്ധങ്ങളില്‍ ഒന്നാമത് നില്‍ക്കുന്നത് ബ്രിട്ടീഷ് യുവതയാണ്. ഒരു സമയത്ത് ഒന്നിലധികം കിടപ്പറ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അമേരിക്കക്കാരും ജര്‍മ്മന്‍‌കാരും എല്ലാം പിന്നിലാണ്.

ഒരു പെണ്‍കുട്ടിയെ കേവലം രാവുകള്‍ക്ക് മാത്രം ചെലവിടുന്ന കാര്യത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് പിന്നില്‍ ജര്‍മ്മന്‍ യുവത നില്‍ക്കുന്നു. അവര്‍ക്ക് പിന്നില്‍ ഡച്ചുകാര്‍, ചെക്കുകാര്‍, ഓസ്ട്രേലിയക്കാര്‍, അമേരിക്കക്കാര്‍, ഫ്രഞ്ചുകാര്‍ എന്നിവര്‍.

അമേരിക്കയിലെ ബ്രാഡ്‌ലി യൂണിവേഴ്സിറ്റിയാണ് സര്‍വേ നടത്തിയത്. ബ്രിട്ടനില്‍ സ്വതന്ത്ര രതിയുമായി ബന്ധപ്പെട്ട് ഉയരുന്ന വാര്‍ത്തകളാണ് സര്‍വേയ്ക്ക് പശ്ചാത്തലം ഒരുക്കിയത്. വിവിധ പ്രായക്കാരായ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടെയും ഇടയില്‍ ഇക്കാര്യത്തിലെ അവരുടെ ക്ഷമതയും മറ്റും സര്‍വ്വേയ്ക്ക് മാനദണ്ഡമാക്കി.

48 വിവിധ രാജ്യങ്ങളില്‍ നിന്നായി 14,000 പേരിലായിരുന്നു സര്‍വേ. ഇതുവരെ ലൈംഗിക വേഴ്ച നടത്തിയവരുടെ എണ്ണം, ഒരു രാത്രി കിടപ്പറയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍, അഞ്ച് വര്‍ഷത്തിനു മുകളിലായിട്ടും ബന്ധം നിലനില്‍ക്കുന്നവ തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ ചോദ്യാവലി നല്‍കുക ആ‍യിരുന്നു.

സര്‍വ്വേയില്‍ കണ്ടെത്തിയ പ്രധാനകാര്യങ്ങളില്‍ ഒന്ന് ഒരു രാത്രി പങ്കിടല്‍ കാര്യത്തില്‍ പുരുഷന്‍‌മാരേക്കാള്‍ സ്ത്രീകള്‍ കൂടുതല്‍ ധൈര്യം കാട്ടുന്നു എന്നതാണ്. ഇരുപതുകളില്‍ ആണ്‍കുട്ടികള്‍ വ്യത്യസ്തമായ സ്ത്രീകളുമായി ശയിക്കാന്‍ കൂടുതല്‍ താല്പര്യം കാട്ടുമ്പോള്‍ പെണ്‍കുട്ടികളില്‍ മുപ്പതിനു ശേഷമാണ് ഈ പ്രവണത.

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

World Heart Day 2024: സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്, ഈ സാധ്യതകളെ തള്ളികളയരുത്

World heart Day: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും അറ്റാക്ക് വന്നേക്കാം !

തൊലിപ്പുറത്ത് സ്പര്‍ശിച്ചാല്‍ എംപോക്‌സ് പകരുമോ, ഇക്കാര്യങ്ങള്‍ അറിയണം

ഭക്ഷണം കഴിക്കാനുള്ള ശരിയായ സമയക്രമം എങ്ങനെയെന്ന് നോക്കാം

ഗര്‍ഭധാരണത്തിന് മുന്‍പ് സ്ത്രീകള്‍ ഈ അഞ്ചുടെസ്റ്റുകള്‍ ചെയ്തിരിക്കണം

Show comments