Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദാമ്പത്യത്തില്‍ പ്രണയം നിറക്കാം

ദാമ്പത്യത്തില്‍ പ്രണയം നിറക്കാം
, ഞായര്‍, 20 ജൂലൈ 2008 (14:32 IST)
IFMIFM
വിവാഹത്തോടെ അസ്തമിക്കുന്ന ഒന്നല്ല പ്രണയം. ദാമ്പത്യവും പ്രണയമധുരമാക്കൂ... ഇതാ ചില പൊടിക്കൈകള്‍.

ലിവിങ് റൂമിലോ അടുക്കളയിലോ ഒരു വൈറ്റ്ബോര്‍ഡില്‍ സ്നേഹവചനങ്ങള്‍ കുറിച്ചിടുക. ഇത് ബന്ധങ്ങള്‍ ഊഷ്മളമാക്കും. ഒന്നിച്ചു ചിലവഴിക്കാന്‍ സമയം കണ്ടെത്തുക. അതു കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കിടയില്‍ അത് അകലമുണ്ടാക്കും. പങ്കാളികള്‍ക്കിടയില്‍ രഹസ്യങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ചെറിയ വീഴ്ച പോലും വലിയ വിശ്വാസത്തകര്‍ച്ചയ്ക്ക് വഴിവയ്ക്കാം.

നിങ്ങളുടെ കുഴപ്പങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ അവ സ്വയം പരിഹരിക്കുക. പങ്കാളിയെ അതിലേക്കു വലിച്ചിഴയ്ക്കരുത്. കുറ്റപ്പെടുത്തുകയുമരുത്. അന്നത്തെ പ്രശ്നങ്ങള്‍ അന്നു തന്നെ പരിഹരിക്കുക. അത് എല്ലാ രാത്രികളിലേക്കു നീളാനും വഷളാകാനും അവസരം നല്‍കരുത്.

നിങ്ങള്‍ രണ്ടാളും ഒരു ടീമാണെന്ന് കരുതുക. വ്യത്യസ്തമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമാണ് ഒരുടീമിന്‍റെ പ്രധാന ഗുണം. നല്ല കേഴ്വിക്കാരാകുക. പങ്കാളി പറയുന്നത് കേള്‍ക്കാന്‍ തയ്യാറാകുമ്പോള്‍ അത് അവരോടുള്ള കരുതലും നല്ല ഹൃദയവുമാണ് വ്യക്തമാക്കുന്നത്. നിങ്ങള്‍ക്ക് താത്പര്യമുള്ള കാര്യങ്ങള്‍ കണ്ടെത്തുക. പങ്കാളിയുടെ താത്പര്യം വ്യത്യസ്തമാണെങ്കില്‍ വിട്ടുവീഴ്ചകള്‍ ശീലിക്കുക.

webdunia
IFMIFM
നിങ്ങള്‍ക്ക് താത്പര്യമുള്ളവരെ ഇടയ്ക്കു കാണുക. നിങ്ങള്‍ സജീവമാണെന്നും ബന്ധങ്ങള്‍ ഉലയാതെ സൂക്ഷിക്കാന്‍ സമര്‍ഥരാണെന്നും ഇത് പ്രകടമാക്കും. താത്പര്യം തോന്നുന്നവരെ നല്ല സുഹൃത്തുക്കളാക്കുകയും വീട്ടില്‍ പങ്കാളിയെ സ്നേഹപൂര്‍വ്വം പരിഗണിക്കുകയും ചെയ്യുന്നത് അവരില്‍ സന്തോഷമുണ്ടാക്കും.

നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാവേണ്ട ഒന്നായി പങ്കാളിയെ അംഗീകരിക്കുന്നതാണ് സ്നേഹം. സാഹചര്യങ്ങള്‍ വ്യത്യസ്തമായാലും. അപ്രിയ സത്യങ്ങളോടും വാര്‍ത്തയോടും ദേഷ്യത്തില്‍ പ്രതികരിക്കുന്നത് നിങ്ങളുടെ പങ്കാളിയെ കള്ളം പറയാന്‍ പ്രേരിപ്പിക്കും. വാദഗതികള്‍ യുക്തിപൂര്‍വ്വമാകണം. സത്യസന്ധത പങ്കാളിയെ വേദനിപ്പിക്കുന്ന ഒരു ആയുധമാക്കാന്‍ പാടില്ല. ഇതു പരസ്പരം വിശ്വാസം വര്‍ദ്ധിപ്പിക്കും.

ഓരോ ദിവസത്തെയും ചിന്തകള്‍ ഒരു ഡയറിയില്‍ എഴുതി വയ്ക്കുക. ഇത് പ്രശ്നങ്ങള്‍ പരിഹരിക്കാനും ആശയവിനിമയം മെച്ചപ്പെടുത്താനും ഉപകരിക്കും. നല്ല കാര്യങ്ങള്‍ക്ക് അഭിനന്ദിക്കാന്‍ മടിക്കരുത്. ഒരു കാര്യവും “എനിക്കു കിട്ടേണ്ടതാണ്” എന്നു കരുതാതിരിക്കുക. ഇത് ബന്ധം ഊഷ്മളമാക്കും.

പ്രണയം കെടാതെ സൂക്ഷിക്കുക. ഇടയ്ക്കിടെ അപ്രതീക്ഷിതമായി സമ്മാനങ്ങളോ സന്തോഷം നല്‍കുന്ന കാര്യങ്ങളോ നല്‍കുന്നത് പങ്കാളിയെ സന്തോഷിപ്പിക്കും. സ്നേഹം ഏറ്റവും പ്രധാനമാണ്. ഒരു സ്പര്‍ശനത്തിലൂടെ പങ്കാളിക്ക് ഊഷ്മളമായ സ്നേഹം പകര്‍ന്നു നല്‍കാന്‍ കഴിയും.

Share this Story:

Follow Webdunia malayalam