Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുരുഷന്‍ പ്രണയലോലന്‍...

പുരുഷന്‍ പ്രണയലോലന്‍...
IFMIFM
എന്താണ് പുരുഷന്മാരേക്കുറിച്ചുള്ള പൊതുധാരണ. സ്നേഹത്തേക്കള്‍ പ്രാധാന്യം ലൈംഗികതക്കു നല്‍കുന്നു. വൈകാരിക ബന്ധം സൂക്ഷിക്കാന്‍ താത്പര്യമില്ല, കരയില്ല, കടപ്പാടില്ല എന്നിക്കെയല്ലേ. അല്ലെങ്കില്‍ കുറഞ്ഞപക്ഷം ഇക്കാര്യത്തിലൊക്കെ പുരുഷ്നമാരേക്കാള്‍ മികച്ചവര്‍ സ്ത്രീകളാണെന്നെങ്കിലും ധാരണയുണ്ടാകും അല്ലേ.

എന്നാല്‍ ആസ്ക്‍മെന്‍ ഡോട്ട് കോം അടുത്തിടെ നടത്തിയ ഒരു സര്‍വ്വേയില്‍ സൂചിപ്പിക്കുന്നത് ഇതിനു വിപരീതമായ കാര്യങ്ങളാണ്. ആധുനിക പുരുഷന്‍ കൂടുതല്‍ മൂല്യങ്ങളും, കുടുംബ ബന്ധങ്ങള്‍ക്കു പ്രാധാന്യം ഉളവനാണെന്ന സൂചനയാണ് സര്‍വ്വേ നല്‍കുന്നത്. 77 ശതമാനം ആള്‍ക്കാര്‍ക്കും ഭാര്യക്കു വേണ്ട ഗുണങ്ങളുള്ള പ്രണയിനിയെയാണ് വേണ്ടത്.

75 ശതമാനം ആള്‍ക്കാരും പ്രണയിനിയുമായി ഹൃദയം പങ്കുവയ്ക്കുന്നു. 69 ശതമാനം പേരാകട്ടെ പങ്കാളിയെ ഒരു കാരണവശാലും വഞ്ചിക്കില്ലെന്ന് ഉറച്ച തീരുമാനം ഉള്ളവരാണ്. ശരാശരി പുരുഷനേക്കുറിച്ചുള്ള സങ്കല്‍പ്പത്തിനും ഉപരിയായ കാര്യങ്ങളാണ് സര്‍വ്വേ ഫലം കാട്ടിത്തരുന്നത്.

മാത്രമല്ല വൈകാരികമായി ചിന്തിക്കുകയും കരയുകയുമൊക്കെ ചെയ്യുന്നവരാണ് പുരുഷ്നമാരെന്ന് സര്‍വ്വേ ഫലം കാട്ടിത്തരുന്നു. 70000 ആള്‍ക്കാരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.

Share this Story:

Follow Webdunia malayalam