Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂക്കള്‍ക്ക് പറയാനുള്ളത്.....

പൂക്കള്‍ക്ക് പറയാനുള്ളത്.....
PTIPTI
പൂക്കള്‍ക്ക് ഒട്ടേറെ പറയാനുണ്ട്. അവയ്‌ക്ക് അവയുടേതായ ഒരു ഭാഷയുണ്ട്. ഓരോ പൂക്കളിനുമൊപ്പം ഓരോ സന്ദേശങ്ങള്‍ ചേര്‍ത്തു വച്ചിരിക്കുന്നു. ചുവന്ന പനിനീര്‍ പുഷ്പ്പങ്ങള്‍ പ്രണയത്തെ കുറിച്ചാണ് പറയുന്നത്. മഞ്ഞ പനിനീര്‍ പൂക്കള്‍ സൌഹൃദത്തെ കുറിക്കുന്നു. ലില്ലിപുഷ്പവും ഡെയ്‌‌സിപ്പൂവുമെല്ലാം പറയുന്നത് കാല്പനികത തന്നെ.

പൂക്കള്‍ സൌഹൃദങ്ങളെ ഉത്തേജിപ്പിക്കുന്നു. പ്രണയത്തിന്‍റെ പ്രതിരൂപമാണ് പൂക്കള്‍. രണ്ടും സൌരഭം വിടര്‍ത്തുന്നു. വര്‍ഷങ്ങളായി പ്രണേതാക്കള്‍ സ്വന്തം സ്നേഹത്തിന്‍റെ പ്രതിരൂപമായി കരുതി സമര്‍പ്പിക്കുന്നത് പനിനീര്‍പൂക്കളാണ്. ചുവപ്പന്‍ റോസ്, കടും ചുവപ്പന്‍ റോസ്, മഞ്ഞ റോസ് അങ്ങനെ പോകുന്നു പ്രണയത്തിന്‍റെ റോസാ പുഷ്പങ്ങള്‍.

എന്നാല്‍ പ്രണയത്തിനു പുറത്ത് ബന്ധങ്ങള്‍ക്കും സ്നേഹത്തിനും സൌഹൃദത്തിനും സ്മരണയ്‌ക്കും വാത്സല്യത്തിനുമെല്ലാം പൂക്കള്‍ പ്രതിരൂപമാകാറുണ്ട്. ചിലപ്പോള്‍ ആശുപത്രികളില്‍ മുത്തശ്ശന്‍റെ ബെഡ്ഡിനു സമീപത്തും, നിഷ്ക്കളങ്കരായ മാലാഖ കുഞ്ഞുങ്ങളുടെ ബര്‍ത്ത് ഡെ പാര്‍ട്ടികളിലും മറ്റു ചിലപ്പോള്‍ പ്രിയതമയുടെ ശവക്കല്ലറയിലും ഇതിനെല്ലാം അപ്പുറം പ്രണയിനിയ്ക്കയയ്‌ക്കുന്ന ആശംസ കാര്‍ഡുകള്‍ക്കൊപ്പവും പൂക്കളുടെ ഒരു കെട്ട് ഇരിക്കുന്നത് കാണാനാകും.

ഇവിടെയെല്ലാം സ്നേഹത്തിന്‍റെ പ്രതിരൂപമായിട്ടാണ് പൂക്കള്‍ പ്രത്യക്ഷപ്പെടുന്നത്. ഓഫീസിലെയും വീട്ടിലെയും സന്തോഷകരമായ പ്രത്യേക അവസരങ്ങളില്‍ സമ്മാനപ്പൊതിക്കൊപ്പം ഒരു കൂട പൂക്കള്‍ വയ്‌ക്കുമ്പോള്‍ ഉളവാകുന്ന സന്തോഷം, ചില സുഹൃത്തിന്‍റെ ആഘോഷങ്ങള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ട ശേഷം ചെല്ലുമ്പോള്‍ ചൊരിയുന്ന ആശംസകള്‍ക്കൊപ്പം നല്‍കുന്ന ഒരു കെട്ട് പൂവ് ഉണര്‍ത്തുന്ന ആഹ്ലാദം മറ്റെന്തിനേക്കാളും വിലപ്പെട്ടതായിരിക്കും.

പരിഷ്കൃത സമൂഹത്തില്‍ ജീവിതത്തിനും പണത്തിനുമായി മനുഷ്യന്‍ നെട്ടോട്ടമോടുമ്പോള്‍ ഇതു പ്രായോഗികമല്ല കാരണം പൂക്കള്‍ക്ക് വിടരാനാകുന്നില്ല എന്നതു തന്നെ. ഈ അവസരത്തിലെല്ലാം നാം തിരയുന്നത് പൂക്കച്ചവടക്കാരെയും പ്രാദേശിക സൂപ്പര്‍മാര്‍ക്കറ്റുകളെയും ഓണ്‍ ലൈന്‍ പൂ വില്‍പ്പനക്കാരെയുമാണ്. പൂക്കള്‍ തന്നെ ഇപ്പോള്‍ ഒന്നാന്തരം ബിസ്സിനസ്സായി മാറിയിരിക്കുന്നു. ഇത് കനത്ത ലാഭവും കൊണ്ടു തരുന്നു.
webdunia
WDWD


എന്നിരുന്നാലും ചുവപ്പന്‍ റോസാ പൂക്കള്‍ക്ക് പ്രണയത്തിന്‍റെ സ്പര്‍ശം ഉണര്‍ത്താനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെയാണ് തലമുറകളായി പ്രണയത്തില്‍ റോസാപ്പൂവ് നിര്‍ണ്ണായക പങ്ക് വഹിക്കുന്നത്. പ്രണയത്തിന്‍റെ കാര്യത്തില്‍ റോസാ പുഷ്പ്പത്തിനു പകരം നിങ്ങള്‍ മറ്റൊരു പൂവ് വയ്‌ക്കുമോ? സാധ്യതയില്ല. ദിനംപ്രതി വളരുന്ന പ്രണയത്തില്‍ പൂക്കളുടെ റോളുകള്‍ ചെറുതല്ല, പൂക്കള്‍ക്കൊപ്പം നല്‍കുന്ന നല്ല ആശംസകള്‍ പ്രണയിനിക്ക് ഏറെ പ്രത്യേകതയായിരിക്കും.

Share this Story:

Follow Webdunia malayalam