Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയം ചില ചിന്തകള്‍

ദിവീഷ് എം നായര്‍

പ്രണയം ചില ചിന്തകള്‍
പ്രണയസൌരഭ്യം നുകരാന്‍ കൊതിക്കാത്ത മനുഷ്യരുണ്ടൊ. തന്നെ ആരെങ്കിലും പ്രണയിക്കുന്നുണ്ട് എന്നറിഞ്ഞാല്‍ അതാരാണ് എന്നറിയാന്‍ ആകാംക്ഷയില്ലാത്തവര്‍ വിരളമായിരിക്കും. പ്രണയത്തെ പുച്ഛിച്ചു തള്ളുന്നവര്‍ പോലും പലപ്പോഴും പ്രണയാഭ്യര്‍ത്ഥനയെ ഒരെതിര്‍പ്പും പ്രകടിപ്പിക്കാതെ അംഗീകരിക്കാറുമുണ്ട്. അവന്‍റെ ഉള്ളിലും പ്രണയം കൊതിക്കുന്ന ഒരു ഹൃദയമുണ്ട് എന്നതിന്‍റെ തെളിവാണത്.

പലര്‍ക്കും ആരെങ്കിലും തന്നെ പ്രണയിക്കാന്‍ തയാറാവുമൊ എന്ന ആശങ്ക ഉണ്ടാവാറുണ്ട്. തന്‍റെ സാഹചര്യങ്ങള്‍ അത് അനുവദിക്കുകയില്ല എന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. പക്ഷെ പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത സമയങ്ങളിലാകും നമ്മെ തേടി പ്രണയം എത്തുന്നത്. തികച്ചും അത്ഭുതം സൃഷ്ടിക്കുന്ന പ്രണയം... ഒരു പക്ഷേ എന്തു തീരുമാനം എടുക്കണമെന്നറിയാതെ നാം പകച്ചു പോകാം. ഒരുപാട് കാത്തിരുന്ന ശേഷം കിട്ടുന്ന പലതും നമ്മെ സ്തംബ്ധരാക്കാറുണ്ടല്ലൊ.

വസന്തത്തിന്‍റെ വര്‍ണ ശോഭയോടെ പ്രണയം എത്തുമ്പോള്‍ പൂക്കാന്‍ കൊതിച്ചിരുന്ന നമ്മുടെ ഹൃദയത്തില്‍ ഒരായിരം പുഷപങ്ങള്‍വിരിയും. ഈ പറഞ്ഞത് പ്രണയം നമ്മെ തേടിയെത്തുമ്പോള്‍ ഉണ്ടാകാവുന്ന അവസ്ഥകളാണ്. അതുപോലെ നാം പോലും ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് പ്രണയം പ്രകടിപ്പിക്കാന്‍ നാം തയാറായാല്ലൊ...മനസില്‍ അത്രനാളും പേറിയ ഭാരം ഇറക്കി വെയ്ക്കലാവുമൊ അത്...അതോ വീണ്ടും നീറുന്ന അനുഭവം സമ്മാനിക്കലാവുമൊ...

നാളുകളായി മനസില്‍ അടക്കിയ പ്രണയം പ്രകടിപ്പിക്കാന്‍ കഴിയാതെ മാനസികമായി തകര്‍ന്നു പോവുന്ന പലരും ഉണ്ട്. പ്രതികരണം എന്താവുമെന്നുള്ള ഭയം, കെട്ടിപ്പടുത്ത ഇമേജ് തകരുമൊ എന്ന ആശങ്ക....സുഹൃത്തായി ഇത്രനാളും പെരുമാറിയിട്ട് ചുവടുമാറ്റുമ്പോള്‍ ചതിയനായി ഗണിക്കപ്പെടുമൊ എന്ന ഭയം...

പ്രണയം മനസിലൊളുപ്പിച്ച് ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ വരെ തള്ളിനീക്കാനാവും...പക്ഷെ എപ്പോഴെങ്കിലും ഒന്നു പറയാമായിരുന്നു എന്ന ചിന്ത നിങ്ങളുടെ ചിന്തകളില്‍ വീണ്ടും അസ്വസ്ഥത പടര്‍ത്തും....ഹൃദയം നീറും....സ്നേഹിക്കുന്നത് കുറ്റമാണൊ..... അത് പ്രകടിപ്പിക്കുന്നത് പാപമാണൊ...യുക്തി ഭദ്രമായ ഉത്തരം നല്‍കുക പ്രയാസമായിരിക്കും അത് നമ്മുടെ മനസിലെ നന്‍‌മയുടെ പ്രതിഫലനമല്ലെ എന്നും തോന്നാം.

പ്രണയഭാരത്താല്‍ മനസ് ചഞ്ചലമായവന്‍ ആ വികാര തള്ളിച്ചയില്‍ അവന് എങ്ങനെയാണോ മനസിലെ ഇഷ്ടം പ്രകടിപ്പിക്കാന്‍ തോന്നുന്നത് അതാകും ശരി. ഒരുപക്ഷെ അവന്‍റെ ചെയ്തികളെ പിന്നീടവന് ന്യായീകരിക്കാനായില്ലെന്നു വരാം. പക്ഷെ സത്യം ഒന്നു മാത്രമാണ്, മനസില്‍ ഒളിപ്പിച്ചിരുന്ന ഇഷ്ടം തുറന്നു പറഞ്ഞു പ്രതികരണം എന്തുമായിക്കൊള്ളട്ടെ അവന്‍ അവനോട് തന്നെ നീതി കാണിച്ചിരിക്കുന്നു അത്രമാത്രം.

Share this Story:

Follow Webdunia malayalam