Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയത്തില്‍ ചേര്‍പ്പുകള്‍ കലരുമ്പോള്‍...

പ്രണയത്തില്‍ ചേര്‍പ്പുകള്‍ കലരുമ്പോള്‍...
IFMIFM
സ്നേഹവും പ്രണയവും തമ്മില്‍ ഒരു നേര്‍ത്ത അതിര്‍വരമ്പാണുള്ളത്. സ്നേഹം തികഞ്ഞ യാഥാര്‍ത്ഥ്യ ബോധത്തിലൂടെ സഞ്ചരിക്കുമ്പോള്‍ സ്നേഹത്തിനൊപ്പം മിഥ്യാബോധത്തിന്‍റെ, സങ്കല്‍‌‌പ്പത്തിന്‍റെ ചില കൂടിച്ചേരലുകള്‍ കലര്‍ന്നതാണ് പ്രണയങ്ങള്‍. ബുദ്ധന്‍റെ തത്വ ചിന്തകളുമായി കൂട്ടിക്കുഴച്ചാല്‍ എല്ലാ പ്രശ്‌നങ്ങളുടെയും മൂല കാരണം ആശയാണ്.

സ്നേഹത്തിനു പകരം പ്രണയത്തില്‍ ചേര്‍ക്കലുകളാണ് കാര്യം തീരുമാനിക്കുന്നത്. അത് ഒരു വസ്തുവില്‍ സന്തോഷം മാത്രം കണ്ടെത്തുന്നതിനാ‍ല്‍ പ്രശ്‌നങ്ങള്‍ സ്ഥാനം പിടിക്കും. ചേര്‍ക്കലുകള്‍ എപ്പോഴും മിഥ്യാബോധത്തിന്‍റേതായിരിക്കും. സന്തോഷം നിറയ്‌ക്കാനും സമാധാനം നിറയ്‌ക്കാനുമാണ് സ്നേഹം ആഗ്രഹിക്കുന്നത്. പ്രണയത്തില്‍ ഭൂരിഭാഗവും ബന്ധങ്ങളിലും കഷ്ടതകളും ഇഛാഭംഗവുമാണ് ഫലം.

സ്നേഹം പല വിധത്തിലാണ് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ളത്, ജോലിക്കാര്‍ തമ്മിലുള്ളത്, അയല്‍ക്കാര്‍ തമ്മിലുള്ളത്, പ്രണയികള്‍ തമ്മിലുള്ളത്, സുഹൃത്തുക്കള്‍ തമ്മിലുള്ളത് രാജ്യങ്ങള്‍ തമ്മിലുള്ളത് അങ്ങനെ പോകുന്നു.

പ്രണയം വേദനിപ്പിക്കുമോ? ഒരിക്കലുമില്ല. എന്നാല്‍ വേദനകള്‍ പ്രണയത്തിന്‍റെ ഭാഗമാണെന്നു മാത്രം. പ്രണയത്തില്‍ ഏര്‍പ്പെടുന്നവര്‍ പരസ്പരം നല്ല വശങ്ങള്‍ മാത്രമാണ് കാണുന്നത്. സങ്കല്‍‌പ്പങ്ങളോട് യോജിക്കുന്നവയ്‌ക്ക് പിന്നാലെ സഞ്ചരിക്കുന്നതിനാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു. കാമുകീകാമുകന്‍‌‌മാരെ സമര്‍ത്ഥമായി നിരീക്ഷിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കാം.

webdunia
IFMIFM
പ്രണയം ഒരാളെ മാറ്റി മറിക്കും. അതിനോട് നീതി പുലര്‍ത്തുവാന്‍ ആരംഭിക്കുന്നതോടെ ഒരു അയാള്‍ക്ക് അയഥാര്‍ത്ഥ വ്യക്തിത്വം കൂടി അണിയേണ്ടി വരുന്നു. എന്നാല്‍ യഥാര്‍ത്ഥ മുഖം കണ്ടു തുടങ്ങുന്നതോടെ പരസ്പ്പരം കുറ്റപ്പെടുത്തലുകള്‍ ആരംഭിക്കും. സ്നേഹം എല്ലാവരെയും സന്തോഷിപ്പിക്കാനും സമാധാനം സൃഷ്ടിക്കാനും ഉള്ളതാണ്. എന്നാല്‍ അതിലെ ചേര്‍ക്കലുകള്‍ വേദനയ്‌ക്കും പ്രശ്‌നങ്ങള്‍ക്കും കാരണമാണ്. ഒരു സ്നേഹം എപ്പോഴും മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അതിലെ ചേര്‍ക്കലുകള്‍ മറ്റുള്ളവര്‍ എന്നെ സന്തോഷിപ്പിക്കണം എന്ന് ആഗ്രഹിക്കും.

പ്രണയത്തില്‍ എത്തുമ്പോള്‍ ചിന്ത സ്വാര്‍ത്ഥമാകുന്നു. പ്രണയത്തിലെ കൂട്ടിച്ചേര്‍ക്കലുകളുടെ ഭാഗം മറ്റുള്ളവര്‍ എന്നില്‍ സന്തോഷിക്കാന്‍ ഞാന്‍ എന്തു ചെയ്യണമെന്ന് ചിന്തിക്കുന്നതിനാല്‍ മറ്റുള്ളവര്‍ക്കു വേണ്ടി നാം സ്നേഹവും ബന്ധങ്ങളും കൂടുതല്‍ ശക്തിപ്പെടുത്താനുള്ള വഴികള്‍ തേടും. പ്രണേതാവിന് എന്തു ചെയ്യണമെന്ന് ചിന്ത മാറിപ്പോകുന്നു. ഇവിടെ സ്നേഹം സന്തോഷത്തിനു വേണ്ടി വഴി മാറുകയാണ്.

കൂട്ടിച്ചേര്‍ക്കലുകളെ പതിയെ മാറ്റുകയും പതിയെ നാം സ്നേഹത്തെ ഉള്‍പ്പെടുത്തുകയും ചെയ്യുകയാണ് ബന്ധങ്ങളില്‍ പലപ്പോഴും വേണ്ടത്. സത്യസന്ധമായ ഒരു സ്നേഹത്തെ നിയന്ത്രിക്കാവുന്നതും സമാധാനം നല്‍കുന്നതുമായിരിക്കും. സ്നേഹം നിറഞ്ഞ ഒരു മനസ്സിന് ആത്മാര്‍ത്ഥമായും മറ്റൊരാളെ പരിഗണിക്കാനും മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കാനുമാകും....

Share this Story:

Follow Webdunia malayalam