Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബന്ധം ദൃഢമാക്കാന്‍ പ്രണയലേഖനം

ബന്ധം ദൃഢമാക്കാന്‍ പ്രണയലേഖനം
, ചൊവ്വ, 26 ഓഗസ്റ്റ് 2008 (16:54 IST)
IFMIFM
പ്രണയ ബന്ധം കെട്ടുറപ്പുള്ളതാക്കാന്‍ എന്താണ് മാര്‍ഗ്ഗം? സമ്മാ‍നങ്ങളും ഐസ്ക്രീമും ഒക്കെ നല്‍കുന്നതേക്കാള്‍ നല്ലത് ഹൃദയസ്പര്‍ശിയായ ഒരു പ്രണയ ലേഖനം എഴുതുന്നതായിരിക്കുമത്രേ.

അക്ഷരങ്ങള്‍ക്കു അതുല്യമായ ശക്തിയുണ്ടെന്നാണ് ഇക്കാര്യം തെളിയിക്കുന്നത്. സമ്മാനങ്ങളുടെ പുതുമ മങ്ങിയാലും പ്രണയാക്ഷരങ്ങളുടെ ഹൃദ്യത എന്നെന്നും നിലനില്‍ക്കുമത്രേ. നഷ്ടപ്രണയത്തില്‍ ഇതു കൂടുതലായിരിക്കുമെന്നും പ്രണയിച്ചവര്‍ പറയുന്നു.

നൈമിഷികത ഇല്ല എന്നതു തന്നെയാണ് പ്രണയ ലേഖനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. പ്രണയിക്കുന്ന ആളുടെ ഹൃദയമാണ് അത്. പ്രണയം അനശ്വരമാകണമെന്നോ, നഷ്ടപ്പെടരുതെന്നോ ആഗ്രഹിക്കുന്നവര്‍ മനസ്സു തുറന്ന് എഴുതൂ.

ബന്ധങ്ങള്‍ എന്നെന്നും നിലനില്‍ക്കണമെന്ന ആഗ്രഹം സഫലമാകും.

Share this Story:

Follow Webdunia malayalam