Webdunia - Bharat's app for daily news and videos

Install App

ഒരു ക്ഷേത്രവും ചില ചിന്തകളും

വോട്ടര്‍

Webdunia
വ്യാഴം, 7 ഫെബ്രുവരി 2008 (18:49 IST)
ഈ നാട് നില നില്‍ക്കുന്നത് രണ്ട് സമുദായ സംഘടനയുടെ കരുത്ത് കൊണ്ടാണ്. ഒന്ന് എന്‍.എസ്.എസ്. മറ്റൊന്ന് എസ്.എന്‍.ഡിപി. ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണ ഗുരുവിന്‍റെയും ദര്‍ശനങ്ങളില്‍ ഈ രണ്ട് സംഘടനകളും ഇതുവരെ അണു വിട മാറ്റം വരുത്തിയിട്ടില്ല.

എന്തെങ്കിലും അപകടത്തില്‍ പെട്ടവനെ നായരോണോ അതോ ഈഴവനോണോയെന്ന് നോക്കിയേ രക്ഷിക്കാന്‍ പാടുകയുള്ളൂ‍വെന്ന് ഇവര്‍ ഉത്തരവ് പുറപ്പെടുവിച്ചാല്‍ അദ്‌ഭുതപ്പെടാനില്ല. ഈ വിഷയങ്ങള്‍ തല്‍ക്കാലം നിറുത്തി കാതലായ വിഷയത്തിലേക്ക് കടക്കാം.

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിനുള്ള അധികാരം നില നിറുത്തണമെന്നാണ് എന്‍.എസ്.എസിന്‍റെ പുതിയ ആവശ്യം. നല്ല കാര്യം. അങ്ങനെ തന്നെ വേണം. അല്ലെങ്കിലും ദൈവം പക്ഷാ‍പാതിയാണ്. അദ്ദേഹം ചിലര്‍ക്ക് ചില അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് നമ്മള്‍ പരിപാലിക്കുക തന്നെ വേണം.

ഇനിയിപ്പോള്‍ അനന്തപദ്‌മനാഭന്‍റെ പേറ്റന്‍റ് ആര്‍ക്കെങ്കിലും കൊടുക്കണമെന്ന് ആവശ്യം ഉയര്‍ന്നാള്‍ അതും ചെയ്യണം. മേല്‍‌ശാന്തി തിരുവിതാം‌കൂര്‍ മഹാരാജാവിന് മാത്രമേ നേരിട്ട് പ്രസാദം കൊടുക്കയുള്ളൂ. ബലേ ഭേഷ്. ചില മാറ്റങ്ങള്‍ കൂടി വരുത്തണം.


തിരുവിതാം‌കൂര്‍ രാജവംശം ക്ഷേത്രത്തില്‍ കയറിയാല്‍ ഒരു വര്‍ഷം കഴിഞ്ഞേ മറ്റുള്ളവരെ ക്ഷേത്രത്തിലേക്ക് കടത്തുവാന്‍ പാടുകയുള്ളൂ. രാജാവാണ് ദൈവം. ക്ഷത്രിയരുടെ രക്തശുദ്ധി മറ്റുള്ളവര്‍ക്ക് ഉണ്ടാകുമോയെന്ന് സംശയമാണ്. ക്ഷേത്രങ്ങള്‍ സമൂഹത്തിന്‍റെ നന്മക്ക് വേണ്ടിയുള്ളതാണ് പണ്ട് വിവരമില്ലാത്ത കുറച്ച് വ്യക്തികള്‍ പറഞ്ഞിരുന്നു. അതു പോട്ടെ.

ചുരിദാര്‍ ഇട്ടവരെ, യേശുദാസിനെ തുടങ്ങിയവരെ കണ്ടാല്‍ മുമ്പ് ഓടിയിരുന്ന ദൈവമാണല്ലോ അനന്തന്‍റെ ദേഹത്ത് ശയിക്കുന്നത്. അതു കൊണ്ട് ഇത്തരത്തിലുള്ള നീതിയൊക്കെ അദ്ദേഹം നടപ്പിലാക്കും. ചിലരൊക്കെ ദൈവത്തിനെ ചെറുതാക്കുവാന്‍ ആഗോള ടെണ്ടര്‍ വിളിച്ചിരിക്കുകയോണെയെന്ന് സംശയം ചോദിക്കുന്നുണ്ട്. ആര്‍ക്കറിയാം.

ഭക്തന്‍ തുമ്മിയാല്‍ കോപിക്കുന്ന, അന്യമതസ്ഥര്‍ കയറിയാല്‍ ഇറങ്ങിപ്പോവുന്ന ദൈവത്തെ അടിയന്തരമായി കൌണ്‍സിലിങ്ങിനായി ഏതെങ്കിലും മന:ശാസ്‌ത്രജ്ഞന്‍റെ അടുത്ത് എത്തിക്കേണ്ടതുണ്ട്. ദൈവത്തിന്‍റെ വിഗ്രഹത്തിനു ചുറ്റുമുള്ള വൈറസുകളെ മൈക്രോസ്കോപ്പിലൂടെ കണ്ടെത്തി ജാതി നിര്‍ണ്ണയിക്കണം. അന്യ ജാതിയില്‍പ്പെട്ട വൈറസാണെങ്കില്‍ ചെവിക്ക് പിടിച്ച് പുറത്താക്കണം.

ഇതിനു പുറമെ ദേവനെ പൂജിക്കുന്ന പൂവുകള്‍, തുളസി എന്നിവയുടേയും ജാതി കണ്ടെത്തണം. അങ്ങനെ മൊത്തം നമ്മള്‍ക്ക് ജാതിയെ മാത്രം ആസ്ഥാനമാക്കിയുള്ള ഒരു ക്ഷേത്ര വ്യവസ്ഥിതി നടപ്പിലാക്കണം.

ഈ വ്യവസ്ഥ നമ്മള്‍ക്ക് സമൂഹത്തിലും നടപ്പിലാക്കണം. ജാതി മാത്രം നോക്കിയിട്ട് വേണം നമ്മള്‍ മനുഷ്യരെ സഹായിക്കാന്‍. നായരെ സഹായിക്കാന്‍ എന്‍.എസ്.എസ്, ഈഴവനെ സഹായിക്കുവാന്‍ എസ്.എന്‍.ഡി.പി, ക്രിസ്‌താനികളെ സഹായിക്കുവാന്‍ ക്രിസ്ത്യന്‍ സംഘടനകള്‍, മുസ്ലീങ്ങളെ സഹായിക്കുവാന്‍ മുസ്ലീം സംഘടനകള്‍... കഷ്‌ടം മനുഷ്യരെ മാത്രം സഹായിക്കുവാന്‍ ആരുമില്ല!.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നെഞ്ചില്‍ വേദനയെന്ന് പറഞ്ഞ് ഡ്രസ്സിംഗ് റൂമിലേക്ക് പോകവെ വീണു; ഹൃദയാഘാതം മൂലം യുവ ക്രിക്കറ്റര്‍ക്ക് ദാരുണാന്ത്യം

പണിയെടുക്കാതെ സൂത്രത്തില്‍ വളര്‍ന്ന ആളാണ് സന്ദീപ് വാര്യരെന്ന് പത്മജാ വേണുഗോപാല്‍

എത്ര വലിയവനായാലും കര്‍ശന നടപടി; അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ ജീവനക്കാര്‍ക്കെതിരെ മുഖ്യമന്ത്രി

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് സ്ഥാനക്കയറ്റത്തിന്റെ ഭാഗമായുള്ള പരിശീലനത്തിന് പോകാന്‍ സര്‍ക്കാര്‍ അനുമതി

ശബരിമല സന്നിധാനത്ത് ഭീതി പടര്‍ത്തി മൂര്‍ഖന്‍ പാമ്പ്!

Show comments