കിടപ്പറയിലെ പോരാട്ടം അവസാനിച്ചത് പുലര്‍ച്ചെ; സഹതാരം മുറിക്ക് വെളിയില്‍ കാത്തിരുന്നത് മണിക്കൂറുകള്‍ - ഒടുവില്‍ അടിച്ചു പിരിഞ്ഞു

ഒളിമ്പിക്‍സ് വില്ലേജില്‍ പുലര്‍ച്ചവരെ മാരത്തോണ്‍ സെക്‍സ്

ചൊവ്വ, 16 ഓഗസ്റ്റ് 2016 (16:40 IST)
ഒളിമ്പിക്‍സ് വില്ലേജില്‍ നിന്ന് നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. താരങ്ങള്‍ നേട്ടങ്ങള്‍ക്കൊപ്പം വിവാദവും സ്വന്തമാക്കി മുന്നേറുകയാണ് റിയോയില്‍. ബ്രസീല്‍ ഡൈവിങ് ജോഡികളുടെ വേര്‍പിരിയല്‍ വാര്‍ത്തയാണ് ഒടുവിലായി പുറത്തുവരുന്നത്.

ബ്രസീല്‍ ഡൈവിങ് ജോഡികളായ ജിയോവാന്ന പെഡ്രോസ്സയും ഇന്‍ഗ്രിഡ് ഒലിവീറയുമാണ് വേര്‍പിരിയലിന്റെ വക്കിലെത്തിയിരിക്കുന്നത്. ഒലിവീര്‍ ബ്രസീലിയന്‍ കനോയിങ് താരം പെഡ്രോ ഗോണ്‍ക്ലേവുമൊത്ത് പുലര്‍ച്ചവരെ കിടപ്പറ പങ്കിട്ടതോടെയാണ് പെഡ്രോസ്സയെ ചൊടുപ്പിച്ചത്.

പെഡ്രോസ്സയും ഒലിവീറയും ഒരു മുറിയിലായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി ഒലിവീര്‍ ഗോണ്‍ക്ലേവിനെ മുറിയിലേക്ക് ക്ഷണിക്കുകയായിരുന്നു. മുറിയിലെ ‘മത്സരം’ ഇപ്പോള്‍ അവസാനിക്കുമെന്ന പ്രതീക്ഷയില്‍ പതിനേഴുകാരിയായ പെഡ്രോസ്സ രാത്രി മുഴുവന്‍ വെളിയില്‍ കാത്തിരുന്നുവെങ്കിലും അകത്ത് ഒന്നും അവസാനിച്ചിരുന്നില്ല.

പുലര്‍ച്ചെയാണ് ഒലിവീറിന്റെ സുഹൃത്ത് മുറിയില്‍ നിന്ന് പോയത്. അതുവരെ മുറിയുടെ വെളിയില്‍ കാത്തിരിക്കുകയായിരുന്നു  പെഡ്രോസ്സ. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്‌തു. ഒളിമ്പിക്‍സ് മത്സരത്തോടെ പിരിയാനും തീരുമാനിക്കുകയായിരുന്നു.

ഒലിവീറയ്‌ക്കൊപ്പമുള്ള ജോഡി ഇനിയില്ലെന്നും താന്‍ വ്യക്തിഗത മത്സരങ്ങളിലേക്ക് തിരിയുകയാണെന്നും പെഡ്രോസ്സ പറഞ്ഞു. എന്നാല്‍ സംഭവിച്ച കാര്യങ്ങളെ നിസാരവത്‌കരിച്ചിരിക്കുകയാണ് ഇരുപതുകാരിയായ ഒലിവീറ. ഒളിമ്പിക്‍സ് വില്ലേജില്‍
സംഭവിച്ചതെല്ലാം തന്റെ വ്യക്തിപരമായ കാര്യമാണ്. അതിനെ കുറിച്ച് പറയാന്‍ താത്പര്യമില്ലെന്നാണ് ഒലിവീറ പ്രതികരിച്ചത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഒരു രക്ഷയുമില്ല, കോഹ്‌ലിക്ക് അശ്വിനെയും രഹാനെയേയും മറികടക്കാന്‍ കഴിയുന്നില്ല