Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരള ബ്ലാസ്റ്റേഴ്സിന് തോല്‍‌വി

കേരള ബ്ലാസ്റ്റേഴ്സിന് തോല്‍‌വി
ഗുവാഹത്തി , തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (21:02 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍‌വിയോടെ തുടക്കം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയോട് സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ കേരള കുട്ടികള്‍ പരാജയമറിഞ്ഞു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ വിജയം.
 
ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് സ്വന്തം മണ്ണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സുന്ദരമായ ഗോള്‍ നേടിയത്. പിന്നീട് ഗോള്‍ മടക്കാന്‍ പല അവസരങ്ങള്‍ കേരളത്തിന് ലഭിച്ചെങ്കിലും നിര്‍ഭാഗ്യം കൊണ്ടും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ മികച്ച പ്രതിരോധം കൊണ്ടും അതൊന്നും ഫലം കണ്ടില്ല.
 
രണ്ടാം പകുതിയില്‍ മികച്ച ചില നീക്കങ്ങള്‍ കേരള സ്ട്രൈക്കേഴ്സിന്‍റെ ഭാഗത്തുനിന്നുണ്ടായി. നല്ല ഒരു മത്സരം കാഴ്ച വച്ചെങ്കിലും ആദ്യവിജയത്തിനുള്ള അവകാശം ആദ്യപകുതിയിലെ ഗോള്‍ കൊണ്ടുതന്നെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു.
 
ആദ്യകളിയില്‍ പരാജയപ്പെട്ടെങ്കിലും മലയാളികള്‍ക്ക് ആശ്വസിക്കാം. മലയാള ബന്ധമുള്ള ജോണ്‍ ഏബ്രഹാമിന്‍റെ ടീമാണല്ലോ കേരളത്തെ തോല്‍പ്പിച്ചത്!

Share this Story:

Follow Webdunia malayalam