ഓഹരിസൂചികകളില്‍ നേട്ടം തുടരുന്നു; സെന്‍സെക്സില്‍ 74 പോയിന്റ് നേട്ടത്തോടെ തുടക്കം

ഓഹരിസൂചികകളില്‍ നേട്ടം തുടരുന്നു; സെന്‍സെക്സില്‍ 74 പോയിന്റ് നേട്ടത്തോടെ തുടക്കം

ബുധന്‍, 13 ജൂലൈ 2016 (10:16 IST)
ഓഹരിസൂചികകളില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് 74 പോയിന്റ് നേട്ടത്തില്‍ 27882ലും നിഫ്‌റ്റി 14 പോയിന്റ് ഉയര്‍ന്ന് 8535ലുമെത്തി. ബി എസ് ഇയിലെ 1098 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 696 കമ്പനികള്‍ നഷ്‌ടത്തിലുമാണ്.
 
ഭേല്‍, ഒ എന്‍ ജി സി, വേദാന്ത, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഐ സി ഐ സി ഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലും മാരുതി, എച്ച് ഡി എഫ് സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്‌ടത്തിലുമാണ്.

വെബ്ദുനിയ വായിക്കുക

LOADING