Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോഗ്യത്തിന് യോഗാ ചികിത്സ

ആരോഗ്യത്തിന് യോഗാ ചികിത്സ
യോഗ ചികിത്സ(യോഗ തെറാപ്പി) എന്നത് വിശദീകരിക്കാന്‍ എളുപ്പമല്ല.അത്രയേറെ ആഴവും പരപ്പും ഉള്ള വിഷയമായതിനാലാണിത്.

സരളമായി പറഞ്ഞാല്‍ യോഗ ചികിത്സ എന്നത് ആരോഗ്യ സംരക്ഷണത്തിനായുള്ള ഒരു ശാഖയാണ്.വേദന ശമിപ്പിക്കാനും മറ്റു ശാരീരികാസ്വാസ്ഥ്യങ്ങളില്‍ നിന്ന് മുക്തി നേടാനും ഇത്കൊണ്ടു കഴിയും.മാനസികമായുണ്ടാകുന്ന വ്യഥകള്‍ക്ക് ആ‍ശ്വാസം കണ്ടെത്താനും യോഗ ചികിത്സ കൊണ്ട് കഴിയും.

പുരാതന കാലം മുതലുള്ള വിശ്വാ‍സങ്ങളും ആശയങ്ങളും മറ്റും ആധുനിക വൈദ്യശാസ്ത്രവും മനശാസ്ത്രവും മറ്റുമായി സംയോജിപ്പിച്ചു കൊണ്ടുള്ളതാണ് യോഗ തെറാപ്പി.പരമ്പരാഗതമായ യോഗാഭ്യാസം ഈശ്വര വിശ്വാസത്തില്‍ അധിഷ്ഠിതമായിരുന്നു. എന്നാല്‍ ആധുനിക കാലത്തെ യോഗ ചികിത്സ ഹോളിസ്റ്റിക് ചികിത്സയുടെ ഭാഗമാണ്. സൈനസൈറ്റിസ്, ആസ്ത്മ തുടങ്ങിയ രോഗങ്ങള്‍ മുതല്‍ മാനസിക വിക്ഷോഭം വരെയുളള രോഗങ്ങള്‍ ഇതു കൊണ്ട് ഭേദമാക്കാനാകും.

യോഗാ ചികിത്സയുടെ തത്വം

ഒരാളുടെ ആരോഗ്യ സ്ഥിതി അയാളില്‍ തന്നെ ആണെന്നാണ് യോഗയുടെ തത്വം. ശാരീരികവും മാനസികവും വൈകാരികവുമായ തുല്യത ഉറപ്പാക്കുന്നതിനാണ് യോഗ ഊന്നല്‍ നല്‍കുന്നത്.

ചികിത്സകള്‍ നിര്‍ദ്ദേശിക്കുന്നതിന് പകരം യോഗ ചികിത്സ അറിവ് നേടുന്നതിന് ഉപകരിക്കുന്നു. പുരാതനമായ വിദ്യകള്‍ കൊണ്ട് നമുക്ക് നമ്മെ തന്നെ കൂടുതല്‍ മനസിലാക്കാനാകുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറങ്ങുന്നതിനു മുൻപ് വെള്ളം കുടിക്കുന്നത് ദോഷമോ?