മോഹന്‍ലാല്‍ ചെന്നൈയില്‍, ഇത് പൃഥ്വിക്ക് വേണ്ടിയല്ല; സൂര്യയ്ക്ക് വേണ്ടി!

Webdunia
ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (16:45 IST)
സൂര്യയുടെ പുതിയ സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലനാകുന്നത് മലയാളത്തിന്‍റെ മെഗാതാരം മോഹന്‍ലാല്‍ ആണ്. രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണത്തിനായി മോഹന്‍ലാലും ചെന്നൈയിലെത്തിയിട്ടുണ്ട്.
 
കെ വി ആനന്ദ് - സൂര്യ കൂട്ടുകെട്ടിന്‍റെ ‘അയന്‍’ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമാണോ ഈ സിനിമ എന്ന് അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. കാരണം സൂര്യയുടെ ഈ ചിത്രത്തിലെ ഗെറ്റപ് തന്നെ. പുറത്തുവന്ന സ്റ്റില്ലുകള്‍ കണ്ടാല്‍ ചിത്രത്തില്‍ സൂര്യ ഒരു കസ്റ്റംസ് ഓഫീസറാണെന്ന് സംശയിക്കണം. അയന്‍ ചിത്രത്തിന്‍റെ ക്ലൈമാക്‍സില്‍ സൂര്യയ്ക്ക് കസ്റ്റംസ് ഡിപ്പാര്‍ട്ടുമെന്‍റില്‍ ജോലി കിട്ടുകയായിരുന്നല്ലോ.
 
പൃഥ്വിരാജിന്‍റെ ലൂസിഫര്‍ എന്ന സിനിമയുടെ സെറ്റില്‍ നിന്നാണ് മോഹന്‍ലാല്‍ ചെന്നൈയില്‍ സൂര്യച്ചിത്രത്തില്‍ ജോയിന്‍ ചെയ്യാനെത്തിയിരിക്കുന്നത്. സൂര്യയ്ക്കൊപ്പം മോഹന്‍ലാല്‍ ആദ്യമായാണ് അഭിനയിക്കുന്നത്. എന്നാല്‍ സംവിധായകന്‍ കെ വി ആനന്ദിനൊപ്പം മോഹന്‍ലാല്‍ നേരത്തേ വര്‍ക്ക് ചെയ്തിട്ടുണ്ട്. തേന്‍‌മാവിന്‍ കൊമ്പത്ത്, മിന്നാരം തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ചത് ആനന്ദ് ആയിരുന്നു.
 
ആര്യ, ബൊമന്‍ ഇറാനി, സയേഷ, സമുദ്രക്കനി തുടങ്ങിയവരാണ് ഈ സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. ലണ്ടനിലെ ആദ്യ ഷെഡ്യൂളിന് ശേഷമാണ് ടീം ഇപ്പോള്‍ ചെന്നൈയിലെത്തിയിരിക്കുന്നത്. ലണ്ടന്‍ ഷെഡ്യൂളിലും മോഹന്‍ലാല്‍ ഉണ്ടായിരുന്നു. ഇനി ഡല്‍ഹിയിലേക്കും അവിടെ നിന്ന് കുളു മനാലിയിലേക്കുമാണ് ചിത്രീകരണസംഘം പറക്കാനൊരുങ്ങുന്നത്.
 
ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറിന് പേര് നിശ്ചയിച്ചിട്ടില്ല.

‘ഭയമായിരുന്നു സംസാരിക്കാന്‍‍, തലൈവരുടെ ആ വാക്കുകള്‍ ഞെട്ടിച്ചു കളഞ്ഞു’; മണികണ്ഠനോട് രജനികാന്ത് പറഞ്ഞത്

‘മമ്മൂക്ക വളരെ കൂളാണ്, ഞാൻ ലക്കിയും’- പാർവതിയെ മുന്നിലിരുത്തി മമ്മൂട്ടിയെ ‘പൊക്കിയടിച്ച്’ അപർണ!

കാളിയെ ഏറ്റെടുത്ത് ആരാധകർ, പേട്ടയുടെ രണ്ടാം ഭാഗം ഉടൻ?

ഏകദിന ക്രിക്കറ്റിലെ മികച്ചവനാര് ?; ഇന്ത്യന്‍ താരത്തിന്റെ പേര് പറഞ്ഞ് ക്ലാര്‍ക്ക്

രാത്രിയിൽ പല്ല് തേക്കാൻ മടിയാണോ ? ശ്രദ്ധിക്കൂ ഇക്കാര്യങ്ങൾ !

അനുബന്ധ വാര്‍ത്തകള്‍

മുല്ലപ്പള്ളി രാമചന്ദ്രൻ ഇടഞ്ഞ് തന്നെ, ഉടനൊന്നും തീരുമാനമാകില്ല? കെപിസിസി പുനഃസംഘടനാ തീരുമാനം നീളുന്നു

പൊലീസ് സഹായം തേടിയില്ല, 36കാരിയായ യുവതി ശബരിമല ദർശനം നടത്തിയെന്ന് ഫേസ്‌ബുക്ക് കൂട്ടായ്‌മ

'സങ്കടം സഹിക്കാൻ പറ്റാഞ്ഞിട്ട് പിള്ളേരുമായി ഹംപിയിൽ ടൂറ് വന്നേക്കാണ്, നിങ്ങൾക്കാഘോഷിക്കാൻ ഇനിയുമിനിയും അവസരങ്ങൾ ഞാനുണ്ടാക്കിത്തരുന്നതാണെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു': ആരോപണത്തിന് മറുപടിയുമായി ദീപാ നിശാന്ത്

‘പൊതുമുതൽ നശിപ്പിക്കില്ല, ജനജീവിതം സ്തംഭിപ്പിക്കില്ല‘; ഇപ്പോൾ എന്ത് പറയുന്നു സംയുക്ത സമരസമിതി ?

അശ്ലീലമല്ല ഞാനെഴുതിയത്, ആലുവയിൽ ചെന്ന് വിശദീകരണം നൽകില്ല, തെറ്റ് ചെയ്തത് ഫ്രാങ്കോ: നിലപാടിൽ ഉറച്ച് സിസ്റ്റർ ലൂസി

അടുത്ത ലേഖനം