Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിയുടെ ഇഷ്ടക്കാരെല്ലാം പുറത്തേക്ക് !; രണ്ടാം ടെസ്റ്റിനു മുമ്പായി ടീം ഇന്ത്യയില്‍ വന്‍ അഴിച്ചുപണി

Webdunia
വ്യാഴം, 11 ജനുവരി 2018 (16:56 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ ടീം ഇന്ത്യയില്‍ വന്‍ അഴിച്ചുപണിയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഓപ്പണര്‍ ശിഖര്‍ ധവാന്‍, രോഹിത്ത് ശര്‍മ്മ എന്നിവര്‍ക്ക് പകരമായി അജങ്ക്യ രഹാനയും കെഎല്‍ രാഹുലും ടീമിലേക്കെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
ആദ്യ ടെസ്റ്റില്‍ രഹാനയേയും രാഹുലിനേയും ഒഴിവാക്കി ധവാനെയും രോഹിത്തിനേയും ടീമിലെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. ഇരുവരുടേയും മോശം പ്രകടനവും ടീം തോല്‍‌വി ഏറ്റുവാങ്ങിയതുമാണ് കോഹ്ലിയ്ക്ക് വിനയായത്.
 
വിരാട് കോഹ്ലിയുടെ ഇഷ്ടക്കാരെന്ന നിലയിലാണ് ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളെ അവഗണിച്ച് രോഹിതും ധവാനും  ടീമിലെത്തിയതെന്നും വിമര്‍ശനമുണ്ടായിരുന്നു. ഇന്ത്യന്‍ സെലക്ഷനെ കുറിച്ച് സൗരവ് ഗാംഗുലി ഉള്‍പ്പടെയുള്ളവര്‍ രൂക്ഷ വിമര്‍ശനവുമായാണ് രംഗത്തെത്തിയത്. 
 
ഇതാണ് രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ വന്‍ അഴിച്ചുപണി നടത്താന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്നത്. രാഹുല്‍, രഹാനെ എന്നിവര്‍ക്കൊപ്പം ഉമേശ് യാദവോ ഇഷാന്ത് ശര്‍മ്മയോ ടീമിലെത്തിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ ഈ താരങ്ങള്‍ കൂടുതല്‍ സമയം നെറ്റ്‌സില്‍ പരിശീലനം നടത്തിയിരുന്നു. 
 
ബൗളിങ് കോച്ച് ഭരത് അരുണ്‍, ത്രോ സ്‌പെഷ്യലിസ്റ്റ് രഘു, സഞ്ജയ് ബംഗാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രാഹുലും രഹാനെയും ഇഷാന്തും പരിശീലനം നടത്തിയത്. ജനുവരി 13നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ രണ്ടാം ടെസ്റ്റ് മല്‍സരം തുടങ്ങുന്നത്. സെഞ്ചൂറിയനിലാണ് മത്സരം.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

അമ്പയറും ഇമ്പാക്ട് പ്ലെയറുമടക്കം 13 പേരുള്ള മുംബൈയെ തോൽപ്പിക്കുക ഈസിയല്ല

Asuthosh Sharma: ബുമ്രയെ സ്വീപ്പ് ചെയ്ത് സിക്സടിക്കണമെങ്കിൽ അവൻ ചില്ലറക്കാരനല്ല, അശുതോഷ് ശർമയെ പുകഴ്ത്തി ക്രിക്കറ്റ് ലോകം

കോൺവെയും മുസ്തഫിസുറും പോയി, പകരം 36ക്കാരൻ റിച്ചാർഡ് ഗ്ലീസനെ ടീമിലെത്തിച്ച് ചെന്നൈ

ജയിച്ചാൽ സെമി, ബ്ലാസ്റ്റേഴ്സിന് ഇന്ന് നിർണായക മത്സരം, ലൂണ കളിക്കുമെന്ന് ഇവാൻ

Mumbai Indians: രോഹിത് ഭായി പറയട്ടെ, താൻ ഇടപെടേണ്ട, ഹാർദ്ദിക്കിനെ അവഗണിച്ച് ആകാശ് മധ്‌വാൾ

അടുത്ത ലേഖനം
Show comments