Webdunia - Bharat's app for daily news and videos

Install App

ആന്‍ഡേഴ്സണെ നേരിടണമെങ്കില്‍ ഈ വഴി മാത്രം; ഇന്ത്യന്‍ ബാറ്റ്‌സ്‌മാന് ഉപദേശവുമായി വോണ്‍

ആന്‍ഡേഴ്സണെ നേരിടണമെങ്കില്‍ ഈ വഴി മാത്രം; ഇന്ത്യന്‍ ബാറ്റ്‌സ്‌മാന് ഉപദേശവുമായി വോണ്‍

Webdunia
വ്യാഴം, 30 ഓഗസ്റ്റ് 2018 (16:30 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്‌ടില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്ത ഇന്ത്യന്‍ താരങ്ങളിലൊരാളാണ് കെഎല്‍ രാഹുല്‍. ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍‌ഡേഴ്‌സണ് വിക്കറ്റ് സമ്മാനിച്ച് മടങ്ങാനാണ് രാഹുലിന്റെ എന്നും വിധി.

മികച്ച രീതിയില്‍ ബോള്‍ ചെയ്യുന്ന ആന്‍‌ഡേഴ്‌സനെ എങ്ങനെ നേരിടാമെന്ന് രാഹുലിന് ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്‌ന്‍ വോണ്‍.

ലൈനും ലെങ്‌തും പാലിക്കുന്നതിനൊപ്പം സിംഗ് കൊണ്ട് ബാറ്റ്‌സ്‌മാന്മാരെ ഭയപ്പെടുത്തുന്ന ആന്‍ഡേഴ്‌സണെ  കടന്നാക്രമിക്കുകയാണ് രാഹുല്‍ ചെയ്യേണ്ടത്. ഇംഗ്ലീഷ് ബോളറെ നേരിടാന്‍ ഇത് മാത്രമെ മാര്‍ഗമുള്ളൂ. ഞാന്‍ ടീം ഇന്ത്യയുടെ ഭാഗമായിരുന്നുവെങ്കില്‍ ആന്‍ഡേഴ്‌സണെ കടന്നാക്രമിക്കാന്‍ രാഹുലിനോട് പറയുമായിരുന്നുവെന്നും വോള്‍ വ്യക്തമാക്കി.

ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ കൂടുതല്‍ അപകടകാരിയായ ബോളറാണ് ആന്‍ഡേഴ്‌സണ്‍. കൂടുതല്‍ ആക്രമണോത്സുകത കാട്ടുക മാത്രമാണ് അദ്ദേഹത്തെ നേരിടാനുള്ള മാര്‍ഗമെന്നും വോണ്‍ പറഞ്ഞു.

ഇംഗ്ലീഷ് പര്യടനത്തില്‍ മങ്ങിയ പ്രകടനമാണ് രാഹുല്‍ പുറത്തെടുക്കുന്നത്. 15.67 ശരാശരിയില്‍ 94 റണ്‍സ് മാത്രമാണ് ഇതുവരെ അദ്ദേഹം നേടിയത്. ലോഡ്‌സ് ടെസ്‌റ്റിലെ രണ്ട് ഇന്നിംഗ്‌സുകളിലും ആന്‍‌ഡേഴ്‌സണ് മുന്നില്‍ കുടുങ്ങാനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിധി.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ടി20യില്‍ കളിക്കാരന്റെ ഈഗോ ടീമിന് ദോഷം ചെയ്യും,താന്‍ കണ്ടതില്‍ ഈഗോയില്ലാത്ത താരം സഞ്ജുവെന്ന് ആരോണ്‍ ഫിഞ്ച്

താനൊരു മുംബൈക്കാരനല്ലെ, എല്ലാ സെഞ്ചുറിയും മുംബൈയുടെ നെഞ്ചത്ത് വേണോ? ചോദ്യത്തിന് ജയ്‌സ്വാളിന്റെ മറുപടി

ആ പഴയ ഹാര്‍ദ്ദിക്കിന്റേതായി ഉണ്ടായിരുന്ന കഴിവൊന്നും ഇപ്പോള്‍ കാണുന്നില്ല. അയാളുടെ പ്രതിഭ ഇല്ലാതെയാകുന്നു: ആശങ്കയറിയിച്ച് ഇര്‍ഫാന്‍ പത്താന്‍

Shivam Dube: അവന്റേതായ ദിവസങ്ങളില്‍ ആര്‍ക്കും പിടിച്ചുകെട്ടാന്‍ ആവില്ല ! ലോകകപ്പ് ടീമിലേക്ക് പാണ്ഡ്യക്ക് പകരം ദുബെ മതിയെന്ന് ആരാധകര്‍

HBD Sachin Tendulkar: സച്ചിനെ ക്രിക്കറ്റ് ദൈവമാക്കിയ ഷാർജയിലെ കൊടുങ്കാറ്റ്

അടുത്ത ലേഖനം
Show comments