Webdunia - Bharat's app for daily news and videos

Install App

‘റോക്കറ്റിന്റെ ഇന്ധനം കൊണ്ടല്ല അവന്‍ ജീവിക്കുന്നത്’; കോഹ്‌ലിയുടെ പരിക്കില്‍ ബിസിസിയെ കുത്തി രവി ശാസ്‌ത്രി

‘റോക്കറ്റിന്റെ ഇന്ധനം കൊണ്ടല്ല അവന്‍ ജീവിക്കുന്നത്’; കോഹ്‌ലിയുടെ പരിക്കില്‍ ബിസിസിയെ കുത്തി രവി ശാസ്‌ത്രി

Webdunia
വെള്ളി, 25 മെയ് 2018 (17:15 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തിരക്കുള്ള ഷെഡ്യൂളുകളെ പരോക്ഷമായി വിമര്‍ശിച്ച് പരിശീലകന്‍ രവി ശാസ്ത്രി.
പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനുളള അവസരം നഷ്ടപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പിന്തുണച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തില്‍ നിന്നും ഇത്തരം പരാമര്‍ശമുണ്ടായത്.

“ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന അമിതഭാരം കുറയ്‌ക്കണം. കോഹ്‌ലിക്കും പരിക്കേല്‍ക്കാം, കാരണം അയാള്‍ അമാനുഷികനല്ല. അവന്‍ ജീവിക്കുന്നത് റോക്കറ്റ് ഇന്ധനം കൊണ്ടല്ല. അയാളൊരു യന്ത്രവുമല്ല, വെറും മനുഷ്യനാണ്.” - എന്നും ശാസ്‌ത്രി വ്യക്തമാക്കി. മുമ്പും ഇന്ത്യന്‍ ടീമിന്റെ തിരക്കു പിടിച്ച ഷെഡ്യൂളുകളെ അദ്ദേഹം വിമര്‍ശിച്ചിരുന്നു.

കോഹ്‌ലി കളിക്കാത്തതില്‍ വിഷമം രേഖപ്പെടുന്നത്തി സറെ ക്രിക്കറ്റ് ക്ലബ് രംഗത്തുവന്നതിന് പിന്നാലെയാണ്
പ്രതികരണം. കോഹ്‌ലി കൌണ്ടിയില്‍ ഉണ്ടാകില്ലെന്നും അതില്‍ വിഷമമുണ്ടെന്നും സറെ വാര്‍ത്താക്കുറിപ്പ് ഇറക്കി. ബിസിസിഐയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായും അവര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ടി20യില്‍ കളിക്കാരന്റെ ഈഗോ ടീമിന് ദോഷം ചെയ്യും,താന്‍ കണ്ടതില്‍ ഈഗോയില്ലാത്ത താരം സഞ്ജുവെന്ന് ആരോണ്‍ ഫിഞ്ച്

താനൊരു മുംബൈക്കാരനല്ലെ, എല്ലാ സെഞ്ചുറിയും മുംബൈയുടെ നെഞ്ചത്ത് വേണോ? ചോദ്യത്തിന് ജയ്‌സ്വാളിന്റെ മറുപടി

ആ പഴയ ഹാര്‍ദ്ദിക്കിന്റേതായി ഉണ്ടായിരുന്ന കഴിവൊന്നും ഇപ്പോള്‍ കാണുന്നില്ല. അയാളുടെ പ്രതിഭ ഇല്ലാതെയാകുന്നു: ആശങ്കയറിയിച്ച് ഇര്‍ഫാന്‍ പത്താന്‍

Shivam Dube: അവന്റേതായ ദിവസങ്ങളില്‍ ആര്‍ക്കും പിടിച്ചുകെട്ടാന്‍ ആവില്ല ! ലോകകപ്പ് ടീമിലേക്ക് പാണ്ഡ്യക്ക് പകരം ദുബെ മതിയെന്ന് ആരാധകര്‍

HBD Sachin Tendulkar: സച്ചിനെ ക്രിക്കറ്റ് ദൈവമാക്കിയ ഷാർജയിലെ കൊടുങ്കാറ്റ്

അടുത്ത ലേഖനം
Show comments