സ്ത്രീകൾക്കിഷ്ടമാണ്, പക്ഷേ കൊന്നാലും പുരുഷന്മാർ അംഗീകരിക്കില്ല!

‘സിനിമയിലെ നടിമാർ ആണെങ്കിൽ ആഹാ, നേരിൽ കണ്ടാൽ ഓഹോ’- സ്ത്രീകളുടെ ഫാഷനെ പുല്ലുവില കൽപ്പിക്കുന്ന പുരുഷന്മാർ

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2018 (14:35 IST)
പുരുഷന്മാരേക്കാൾ കൂടുതൽ ഫാഷൻ ഇറങ്ങുന്നത് സ്ത്രീകളെ ലക്ഷ്യമിട്ടാണ്. ഫാഷൻ എന്ന വാക്ക് തന്നെ സ്ത്രീകൾക്കുള്ളതാണോയെന്ന് തോന്നും. മുടി മുതൽ കാലിലിടുന്ന നെയിൽ പോളിഷ് വരെ ഫാഷനിൽ പെടുമെന്ന് ചുരുക്കം. 
 
ചിലർക്ക് ഫാഷൻ എന്ന് വെച്ചാൽ ഒരു ഭ്രമമാണ്. ട്രൻഡുകളുടെ പുറകേ പോകുന്ന സ്ത്രീകളും കുറവല്ല, പുതിയ ഫാഷൻ ഐറ്റം ഇട്ട് നോക്കി, അതിട്ട് നാലാൾക്കാരുടെ മുന്നിലൂടെ നടന്നില്ലെങ്കിൽ ഒരു സമാധാനവും ഇല്ലാത്തവരുമുണ്ട്.  എന്നാൽ, ഈ സ്ത്രീകളുടെ ഈ ഫാഷൻ ഭ്രാന്തിനോട് അനുകൂലിക്കാൻ കഴിയാത്തവരാണ് മിക്ക പുരുഷന്മാരും.  
 
സ്ത്രീകളുടെ ഫാഷൻ ചിലപ്പോഴൊക്കെ ബന്ധങ്ങളിൽ വിള്ളലുണ്ടാക്കാറുണ്ട്. തനിക്കിഷ്ടമുള്ള ഇടണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീക്ക് പക്ഷേ, തന്റെ പങ്കാളിയുടെ ഇഷ്ടം കൂടി ചിലപ്പോഴൊക്കെ കണക്കിലെടുക്കേണ്ടി വരുന്നു. പുരുഷന്മാർക്കിഷ്ടമല്ല എന്ന ഒരൊറ്റ കാരണത്താൽ പല ഫാഷനും പല ട്രെൻഡും സ്ത്രീകൾ വേണ്ടെന്ന് വെക്കുന്നു. 
 
ഫാഷൻ എന്ന് പറയുമ്പോൾ അത് വസ്ത്രം മാത്രമല്ല, മേയ്ക്കപ്പടക്കമുള്ള എല്ലാ കാര്യങ്ങളും ഇക്കൂട്ടത്തിൽ പെടും. മേക്കപ്പ് ഇഷ്ടമില്ല എന്ന് പുരുഷന്മാർ പറയാറില്ല. എന്നാൽ, അത് ഓവറാകുമ്പോൾ ആണ് ഇക്കൂട്ടർക്ക് അത് പിടിക്കാത്തത്. ഫാഷൻ മാറി, അതിനനുസരിച്ച് നമ്മളും മാറുന്നു, ശാലീനസൗന്ദര്യമൊക്കെ മാറിയില്ലേ ചേട്ടാ, ഇപ്പോൾ ഈ ട്രൻഡുകളാണ് അരങ്ങ് വാഴുന്നതെന്ന് സ്ത്രീകൾ പറഞ്ഞാൽ അതാണ് ശരി. 
 
കാണുമ്പോൾ 'അയ്യേ' എന്ന് വിളിക്കുന്ന മേക്കയ്പ്പും ഫാഷനും ട്രൻഡും ആണുങ്ങൾക്ക് പൊതുവെ ഇഷ്ടമല്ല. സ്ത്രീകളുടെ നഖങ്ങൾ എപ്പോഴും സുന്ദരവും മനോഹരവുമായി ഇരിക്കുന്നത് കാണാനാണ് പുരുഷന്മാർ ആഗ്രഹിക്കുന്നത്. അത് മനോഹരമായ കളറിൽ വൃത്തിയായി സൂക്ഷിക്കുന്നതും അവർക്കിഷ്ടമാണ്. എന്നാൽ, അമിതമായി വാരിവലിച്ച് ഫാഷനാണ്, ട്രൻഡാണ് എന്നൊക്കെ പറഞ്ഞ് നെയിൽ ആർട് ചെയ്യുന്നത് പുരുഷന്മാർക്ക് ഇഷ്ടമുള്ള കാര്യമല്ല. 
 
പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത മറ്റൊരു ഫാഷൻ വസ്ത്രമാണ് ലെഗ്ഗിൻസ്. ഫാഷൻ എന്ന് പറയാൻ പറ്റില്ല, പണ്ട് മുതലേ വിപണിയിൽ സുലഭമായിരുന്നു. പണ്ട് സ്കേർട്ടിനും പാന്റിനും ഉള്ളിൽ ധരിച്ചിരുന്ന ലെഗ്ഗിൻസ് ഇന്ന് പുറത്താണ്. അതുമാത്രമായി ഇടുന്നവരാണ് കൂടുതലും. ലെഗ്ഗിൻസ് ഇടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും നിലനിൽക്കുമ്പോൾ അതിനെ എങ്ങനെ അംഗീകരിക്കാൻ പുരുഷന്മാർക്ക് കഴിയും.
 
സ്ത്രീകൾ ഇഷ്ടപ്പെടുന്ന മറ്റൊരു വസ്ത്രധാരണ രീതിയാണ് കുട്ടിപ്പാവാട. ഇറക്കം കുറഞ്ഞ പാവാട ധരിക്കുന്ന സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമേയല്ല. കുട്ടിപ്പാവാടയും അണിഞ്ഞ് നിൽക്കുന്ന നായികമാരെ ഇഷ്ടപ്പെടുന്ന പുരുഷന്മാരുണ്ട്. അല്ലെങ്കിൽ സിനിമയിൽ കാണുമ്പോൾ ഒന്നും പറയാത്ത ആളുകൾ. എന്നാൽ, യഥാർത്ഥ ജീവിതത്തിൽ സ്വന്തം കാമുകിയോ, ഭര്യയോ, പെങ്ങളോ, കൂട്ടുകാരിയോ ഇത്തരത്തിൽ കുട്ടിപ്പാവാടയും ധരിച്ച് കൊണ്ട് വന്നാൽ അപ്പോൾ കാണാം പുരുഷന്മാരുടെ തനിനിറം. 

ജാഡ കാണിക്കല്ലേ...ഒന്ന് ചിരിച്ചോളൂ... നിങ്ങളുടെ ടെന്‍ഷന്‍ പമ്പ കടക്കും !

ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം!

വെണ്ടയ്ക്ക കൊണ്ട് ചില വമ്പന്‍ കാര്യങ്ങള്‍, ആരോഗ്യത്തിന് അത്യുത്തമം!

ഹാര്‍ദിക് സുഹൃത്തോ, കാമുകനോ ?; പൊട്ടിത്തെറിച്ച് മുന്‍ കാമുകിയും വിവാദ താരവുമായ ഇഷ

വാവരാകാന്‍ മമ്മൂട്ടി, കോടികളുടെ ബജറ്റില്‍ അയ്യപ്പന്‍ !

അനുബന്ധ വാര്‍ത്തകള്‍

'സങ്കടം സഹിക്കാൻ പറ്റാഞ്ഞിട്ട് പിള്ളേരുമായി ഹംപിയിൽ ടൂറ് വന്നേക്കാണ്, നിങ്ങൾക്കാഘോഷിക്കാൻ ഇനിയുമിനിയും അവസരങ്ങൾ ഞാനുണ്ടാക്കിത്തരുന്നതാണെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു': ആരോപണത്തിന് മറുപടിയുമായി ദീപാ നിശാന്ത്

‘പൊതുമുതൽ നശിപ്പിക്കില്ല, ജനജീവിതം സ്തംഭിപ്പിക്കില്ല‘; ഇപ്പോൾ എന്ത് പറയുന്നു സംയുക്ത സമരസമിതി ?

അശ്ലീലമല്ല ഞാനെഴുതിയത്, ആലുവയിൽ ചെന്ന് വിശദീകരണം നൽകില്ല, തെറ്റ് ചെയ്തത് ഫ്രാങ്കോ: നിലപാടിൽ ഉറച്ച് സിസ്റ്റർ ലൂസി

'ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ട്': സംവരണ ബില്ലില്‍ കോൺഗ്രസ്സിനടക്കം വിമര്‍ശനവുമായി വി ടി ബല്‍റാം

കോട്ടയം മുതൽ ഗോവ വരെ ജസ്‌ന തനിച്ച് സഞ്ചരിച്ചു? മരിക്കാൻ പോകുന്നുവെന്ന ആ മെസേജിനു പിന്നിൽ ആര്?

ശരീരഭാരം കുറയ്‌ക്കാന്‍ ഇതാണ് ഏറ്റവും നല്ല എളുപ്പവഴി

ഒരു ദിവസം എത്ര തവണ? സ്ത്രീയും പുരുഷനും ഇത് അറിഞ്ഞിരിക്കണം!

അത്താഴം കഴിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ രോഗികളാകും

പുരുഷന്മാര്‍ ഇത് ആഗ്രഹിക്കേണ്ട; സ്വയംഭോഗം സ്‌ത്രീകള്‍ക്ക് കരുത്ത് പകരുന്നത് ഇങ്ങനെ

നമ്മുടെ നാരങ്ങാ വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ ചേർത്താൽ ഉണ്ടാകുന്നത് നിത്യൌഷധം !

അടുത്ത ലേഖനം