‘മോഹൻലാൽ സെറ്റിലേക്ക് വരുന്നുണ്ട്, അവന്റെ ഇഷ്ടത്തിനനുസരിച്ചുള്ള ഭക്ഷണം ഉണ്ടാക്കണം’- മമ്മൂട്ടി വിളിച്ചു പറഞ്ഞു!

Webdunia
ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (09:53 IST)
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയും മോഹൻലാലും. മോഹൻലാൽ ഭക്ഷണപ്രിയനാണ്. എന്ത് കിട്ടിയാലും കഴിക്കുന്ന കൂട്ടത്തിൽ. എന്നാൽ, ലാലുവിനെ പോലെ തനിക്ക് എല്ലാം കഴിക്കാൻ കഴിയാറില്ലെന്ന് മമ്മൂട്ടി തന്നെ ചില അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.
 
മമ്മൂട്ടിയുടെ ഭക്ഷണരീതികളെ കുറിച്ചും ശൈലികളെ കുറിച്ചും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ കുക്ക് ലെനീഷ് അടുത്തിടെ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ സിനിമാ ലൊക്കേഷനിൽ ഫുഡ് റെഡിയാക്കുന്നത് ലെനീഷ് ആണ്. എന്നാൽ, നിവിൻ പോളി നായകനായ കായം‌കുളം കൊച്ചുണ്ണിയുടെ വർക്ക് ഏറ്റെടുത്തതിനാൽ മമ്മൂട്ടിയുടെ മാമാങ്കത്തിൽ വർക്ക് ചെയ്യാൻ കഴിഞ്ഞില്ലെന്ന് ലെനീഷ് പറയുന്നു. 
 
മാമാങ്കത്തില്‍ ജോയിന്‍ ചെയ്യാനാവാത്തതിന്റെ സങ്കടമുണ്ടായിരുന്നു. എന്നാല്‍ മംഗലാപുരത്ത് അടുത്തടുത്ത സെറ്റുകളില്‍ വെച്ച് ചിത്രീകരണമുണ്ടായപ്പോള്‍ മമ്മൂട്ടിക്കുള്ള ഭക്ഷണം കൊണ്ടുപോയിരുന്നത് താനായിരുന്നുവെന്ന് ലെനീഷ് പറയുന്നു.
 
കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കി എന്ന അതിഥി താരമായാണ് മോഹന്‍ലാല്‍ എത്തുന്നത്. സിനിമയില്‍ താരം അഭിനയിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. മോഹന്‍ലാല്‍ കൊച്ചുണ്ണിയിലേക്ക് വരുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഭക്ഷണത്തെക്കുറിച്ച് കൂടി പരിഗണിക്കണമെന്നും അവനിഷ്ടമുള്ള ഫുഡ് ഉണ്ടാക്കണമെന്നും അന്ന് മമ്മൂട്ടി വിളിച്ച് പറഞ്ഞിരുന്നു. മോഹന്‍ലാലിനായി താന്‍ അന്ന് സ്‌പെഷല്‍ വിഭവങ്ങള്‍ ഒരുക്കിയിരുന്നുവെന്നും ലെനീഷ് പറയുന്നു.

ബോക്സോഫീസില്‍ കോടികള്‍ വാരി ‘വാര്‍’, കിടിലന്‍ ആക്ഷന്‍ ചിത്രം റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയുന്നു!

'മുസ്ലീം യുവാവും ഹിന്ദു യുവതിയും കിടക്ക പങ്കിടുന്നത് ലവ് ജിഹാദ്'; ബിഗ് ബോസ് ബഹിഷ്കരിക്കാൻ ആഹ്വാനം

മമ്മൂട്ടിക്കൊപ്പം ദിലീപും കാവ്യയും; വൈറലായി ചിത്രങ്ങൾ

ജോളിയുടെ മകന്റെ മനസ് വിങ്ങുന്നുണ്ടെന്ന് ഓർക്കണം, അവന്റെ അമ്മയോ ഓർത്തില്ല; കുറിപ്പ്

ഒന്നിലധികം ഭർത്താക്കന്മാരുണ്ടാകുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് ഗുണകരം; പഠനം പറയുന്നത് ഇങ്ങനെ

അനുബന്ധ വാര്‍ത്തകള്‍

മുല്ലപ്പള്ളി രാമചന്ദ്രൻ ഇടഞ്ഞ് തന്നെ, ഉടനൊന്നും തീരുമാനമാകില്ല? കെപിസിസി പുനഃസംഘടനാ തീരുമാനം നീളുന്നു

പൊലീസ് സഹായം തേടിയില്ല, 36കാരിയായ യുവതി ശബരിമല ദർശനം നടത്തിയെന്ന് ഫേസ്‌ബുക്ക് കൂട്ടായ്‌മ

'സങ്കടം സഹിക്കാൻ പറ്റാഞ്ഞിട്ട് പിള്ളേരുമായി ഹംപിയിൽ ടൂറ് വന്നേക്കാണ്, നിങ്ങൾക്കാഘോഷിക്കാൻ ഇനിയുമിനിയും അവസരങ്ങൾ ഞാനുണ്ടാക്കിത്തരുന്നതാണെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു': ആരോപണത്തിന് മറുപടിയുമായി ദീപാ നിശാന്ത്

‘പൊതുമുതൽ നശിപ്പിക്കില്ല, ജനജീവിതം സ്തംഭിപ്പിക്കില്ല‘; ഇപ്പോൾ എന്ത് പറയുന്നു സംയുക്ത സമരസമിതി ?

അശ്ലീലമല്ല ഞാനെഴുതിയത്, ആലുവയിൽ ചെന്ന് വിശദീകരണം നൽകില്ല, തെറ്റ് ചെയ്തത് ഫ്രാങ്കോ: നിലപാടിൽ ഉറച്ച് സിസ്റ്റർ ലൂസി

അടുത്ത ലേഖനം