പ്രാഞ്ചിയേട്ടന്‍ റീമേക്ക് ചെയ്തപ്പോള്‍ മോഹന്‍‌ലാല്‍ നായകന്‍ !

Webdunia
ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (17:18 IST)
മലയാളത്തിലെ കള്‍ട്ട് ക്ലാസിക് ആണ് ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’. രഞ്ജിത് സംവിധാനം ചെയ്ത ഈ മമ്മൂട്ടിച്ചിത്രം മലയാളത്തിലെ ആക്ഷേപഹാസ്യ ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം നിരയില്‍ ഇടം‌പിടിച്ചിരിക്കുന്നു.
 
തകര്‍പ്പന്‍ ഫാമിലി ആക്ഷന്‍ സിനിമകളുടെ തിരക്കഥാകൃത്ത് എന്ന നിലയില്‍ സ്ഥാനം നേടിയ രഞ്ജിത് കുറിക്കുകൊള്ളുന്ന ഹാസ്യചിത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച സിനിമ കൂടിയായിരുന്നു പ്രാഞ്ചിയേട്ടന്‍. എന്തായാലും അതേ ലൈനില്‍ വീണ്ടും ഒരു സിനിമ ഒരുക്കിയിരിക്കുകയാണ് ഇപ്പോള്‍ രഞ്ജിത്.
 
പ്രാഞ്ചിയേട്ടന്‍ പോലെ തന്നെ ആക്ഷേപഹാസ്യവും ഏറെ നര്‍മ്മ മുഹൂര്‍ത്തങ്ങളുമുള്ള ചിത്രമായിരിക്കും മോഹന്‍ലാല്‍ നായകനാകുന്ന ‘ഡ്രാമ’. ഒരു ഫീല്‍ ഗുഡ് സിനിമയായാണ് രഞ്ജിത് ഈ ചിത്രം അവതരിപ്പിക്കുന്നത്.
 
പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് റീമേക്ക് ചെയ്താല്‍ എങ്ങനെയുണ്ടാവുമോ അതേ അളവില്‍ ഹ്യൂമറുള്ള ചിത്രമായിരിക്കും ‘ഡ്രാമ’ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. യുകെയില്‍ സ്ഥിരതാമസമാക്കിയ രാജു എന്നുവിളിക്കുന്ന രാജശേഖരന്‍റെയും ഭാര്യ രേഖയുടെയും കഥയാണ് ഡ്രാമ. മോഹന്‍ലാലും ആശാ ശരത്തുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
അരുന്ധതി നാഗ്, സിദ്ദിക്ക്, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, രണ്‍ജി പണിക്കര്‍, കനിഹ, ജോണി ആന്‍റണി തുടങ്ങിയവര്‍ ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബോക്സോഫീസില്‍ കോടികള്‍ വാരി ‘വാര്‍’, കിടിലന്‍ ആക്ഷന്‍ ചിത്രം റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയുന്നു!

'മുസ്ലീം യുവാവും ഹിന്ദു യുവതിയും കിടക്ക പങ്കിടുന്നത് ലവ് ജിഹാദ്'; ബിഗ് ബോസ് ബഹിഷ്കരിക്കാൻ ആഹ്വാനം

മമ്മൂട്ടിക്കൊപ്പം ദിലീപും കാവ്യയും; വൈറലായി ചിത്രങ്ങൾ

ജോളിയുടെ മകന്റെ മനസ് വിങ്ങുന്നുണ്ടെന്ന് ഓർക്കണം, അവന്റെ അമ്മയോ ഓർത്തില്ല; കുറിപ്പ്

ഒന്നിലധികം ഭർത്താക്കന്മാരുണ്ടാകുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് ഗുണകരം; പഠനം പറയുന്നത് ഇങ്ങനെ

അനുബന്ധ വാര്‍ത്തകള്‍

മുല്ലപ്പള്ളി രാമചന്ദ്രൻ ഇടഞ്ഞ് തന്നെ, ഉടനൊന്നും തീരുമാനമാകില്ല? കെപിസിസി പുനഃസംഘടനാ തീരുമാനം നീളുന്നു

പൊലീസ് സഹായം തേടിയില്ല, 36കാരിയായ യുവതി ശബരിമല ദർശനം നടത്തിയെന്ന് ഫേസ്‌ബുക്ക് കൂട്ടായ്‌മ

'സങ്കടം സഹിക്കാൻ പറ്റാഞ്ഞിട്ട് പിള്ളേരുമായി ഹംപിയിൽ ടൂറ് വന്നേക്കാണ്, നിങ്ങൾക്കാഘോഷിക്കാൻ ഇനിയുമിനിയും അവസരങ്ങൾ ഞാനുണ്ടാക്കിത്തരുന്നതാണെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു': ആരോപണത്തിന് മറുപടിയുമായി ദീപാ നിശാന്ത്

‘പൊതുമുതൽ നശിപ്പിക്കില്ല, ജനജീവിതം സ്തംഭിപ്പിക്കില്ല‘; ഇപ്പോൾ എന്ത് പറയുന്നു സംയുക്ത സമരസമിതി ?

അശ്ലീലമല്ല ഞാനെഴുതിയത്, ആലുവയിൽ ചെന്ന് വിശദീകരണം നൽകില്ല, തെറ്റ് ചെയ്തത് ഫ്രാങ്കോ: നിലപാടിൽ ഉറച്ച് സിസ്റ്റർ ലൂസി

അടുത്ത ലേഖനം