നടിക്ക് ഉമ്മ കൊടുത്ത് സംവിധായകന്‍, വിവാദം

ആദിപുരുഷ് സംവിധായകന്‍ ഓം റൗട്ടും നായിക കൃതിക സനോണും വിവാദത്തില്‍

Twitter

ആദിപുരുഷിന്റെ സംവിധായകന്‍ ഓം റൗട്ട് പ്രീ റിലീസ് ചടങ്ങിനെത്തിയ നടി കൃതി സനോണിന് കവിളില്‍ ചുംബനം നല്‍കിയതാണ് ഇപ്പോള്‍ വലിയ വിവാദമായിരിക്കുന്നത്

Twitter

തിരുപ്പതി ക്ഷേത്ര പരിസരത്ത് വെച്ചാണ് കൃതിക്ക് ഓം റൗട്ട് ഉമ്മ കൊടുത്തത്

Twitter

ചടങ്ങിന് ശേഷം യാത്ര പറയുമ്പോഴാണ് ഓം റൗട്ട് കൃതിയെ ആലിംഗനം ചെയ്യുകയും ഉമ്മ വയ്ക്കുകയും ചെയ്തത്

Twitter

ക്ഷേത്ര പരിസരത്ത് വെച്ച് ചുംബിച്ചത് വളരെ മോശമായെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പ്രധാന വിമര്‍ശനം

Twitter

ബി.ജെ.പി നേതാവ് രമേഷ് നായിഡു നഗോത്തു ഇതിനെതിരേ പരസ്യപ്രതികരണവുമായി രംഗത്തു വന്നു

Twitter

പരിപാവനമായ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന് മുന്നില്‍ പൊതുമധ്യത്തില്‍ ഇതുപോലെ കെട്ടിപ്പിടിച്ചും ചുംബിച്ചും സ്നേഹം പ്രകടിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് രമേഷ് നായിഡു നഗോത്തു ട്വീറ്റ് ചെയ്തു

Twitter

ഇത് ചര്‍ച്ചയായതോടെ ഏതാനും സമയത്തിന് ശേഷം അദ്ദേഹം തന്റെ ട്വീറ്റ് നീക്കം ചെയ്തു

സാരിയിൽ മനം കവർന്ന് രമ്യ കൃഷ്ണൻ

Follow Us on :-