പകുതി മുറിച്ച സവാള ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാമോ?

ഭക്ഷണാവശ്യത്തിനായി എടുക്കുന്ന ഉള്ളി പകുതി ഉപയോഗിച്ച ശേഷം മറ്റേ പകുതി ഫ്രിഡ്ജില്‍ കയറ്റി വയ്ക്കുന്നത് പലപ്പോഴും സ്ഥിരം കാഴ്ചയാണ്

Twitter

ഇങ്ങനെ എടുത്തുവയ്ക്കുന്ന ഉള്ളിയില്‍ ബാക്ടീരിയ കയറുമോ?

അരിഞ്ഞ ഉള്ളി 12 മണിക്കൂറിലേറെ പുറത്തിരുന്നാല്‍ അവ വിഷലിപ്തമാകുമെന്നും ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നും കഴിഞ്ഞ കുറേ കാലമായി സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്നുണ്ട്

Twitter

അതിനാല്‍, ഉള്ളി മുറിച്ചതിന് ശേഷം ഉടനടി വേവിക്കുന്നതാണ് ഉചിതമെന്ന് ഈ പ്രചാരത്തില്‍ പറയുന്നു

Twitter

ഉള്ളി എപ്പോഴും അതാത് സമയത്തേക്ക് ഉള്ളത് മാത്രമേ എടുക്കാവൂ

Twitter

മുറിച്ചുവച്ച ശേഷം പിന്നീട് ഉപയോഗിക്കാന്‍ മാറ്റിവയ്ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് പോഷകാഹാര വിദഗ്ധ കവിത ദേവ്ഗാന്‍ പറയുന്നു

Twitter

എന്നാല്‍, അതിനു കാരണം നേരത്തെ പറഞ്ഞ ബാക്ടീരിയ ആഗിരണമല്ല

ഉള്ളിയിലെ അസിഡിക് പിഎച്ച് സാന്നിധ്യം സൂക്ഷ്മാണുക്കളുടെയും ബാക്ടീരിയയുടെയും വളര്‍ച്ച തടയുന്നതിനാല്‍ അവ വിഷലിപ്തമാകുന്നില്ല

Twitter

അതേസമയം, മുറിച്ചുവച്ച ഉള്ളി പിന്നീട് ഉപയോഗിക്കുന്നതുകൊണ്ട് ആരോഗ്യത്തിനു യാതൊരു ഗുണവും ചെയ്യില്ലെന്നും അതിന്റെ പരിശുദ്ധി ഇല്ലാതാക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു

Twitter

മുറിച്ചുവയ്ക്കുന്ന ഉള്ളി രോഗകാരികളായ ബാക്ടീരിയയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നില്ല

Twitter

ശരിയായി കൈകാര്യം ചെയ്യുമ്പോള്‍, മുറിച്ച ഉള്ളി റഫ്രിജറേറ്ററില്‍ അടച്ച പാത്രത്തില്‍ 7 ദിവസം വരെ സൂക്ഷിക്കാമെന്നാണ് യുഎസിലെ നാഷനല്‍ ഒനിയന്‍ അസോസിയേഷന്‍ പറയുന്നത്

Twitter

തടി കുറയ്ക്കാന്‍ നേന്ത്രപ്പഴം കഴിക്കുന്നവരാണോ നിങ്ങള്‍? പണി കിട്ടും

Follow Us on :-