ഒറ്റയടിക്ക് കുറേ വെള്ളം കുടിക്കുന്ന ശീലമുണ്ടോ? വേഗം നിര്‍ത്തിക്കോളൂ !
ഒരു ദിവസം ചുരുങ്ങിയത് രണ്ട് ലിറ്റര്‍ എങ്കിലും വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതേസമയം തോന്നിയ പോലെ വെള്ളം കുടിക്കുന്നത് അത്ര നല്ല കാര്യമല്ല
Twitter
ഒറ്റയടിക്ക് ധാരാളം വെള്ളം കുടിക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. ഈ വെള്ളം കുടി കൊണ്ട് നിങ്ങളുടെ ശരീരത്തിനു യാതൊരു ഗുണവും ലഭിക്കുന്നില്ല
Twitter
കൃത്യമായ ഇടവേളകളില്‍ ആയിരിക്കണം വെള്ളം കുടിക്കേണ്ടത്
അപ്പോഴും ഒരു ലിറ്റര്‍ വെള്ളമൊക്കെ തുടര്‍ച്ചയായി കുടിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും
Twitter
അമിതമായ അളവില്‍ വെള്ളം അകത്തേക്ക് എത്തുന്നത് കിഡ്നിയുടെ ജോലിഭാരം വര്‍ധിപ്പിക്കും
Twitter
അതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ ഒന്നോ രണ്ടോ ഗ്ലാസ് വീതം വെള്ളം കുടിക്കുന്നതാണ് ശരീരത്തിനു ഏറ്റവും നല്ലത്
Twitter
വെള്ളം കുടിക്കുന്നത് അമിതമായാല്‍, അത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു
Twitter
പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ കിഡ്നി തൊട്ട് ഹൃദയം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു
Twitter
നിങ്ങള്‍ പരിധിയില്‍ കൂടുതല്‍ വെള്ളം കുടിക്കുകയാണെങ്കില്‍, ശരീരത്തെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ സഹായിക്കുന്ന ഈ ഇലക്ട്രോലൈറ്റുകള്‍ രക്തത്തില്‍ നിന്ന് ഇല്ലാതാക്കുവാന്‍ തുടങ്ങും