എട്ട് മാസത്തിനിടെ കേരളത്തിൽ 16,228 ലഹരിമരുന്ന് കേസുകൾ

സംസ്ഥാനത്ത് ആശങ്കയുയർത്തി ലഹരിമരുന്ന് ഉപഭോഗം വർധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ

ഈ വർഷം ഓഗസ്റ്റ് 29 വരെ സംസ്ഥാനത്ത് 16,228 ലഹരിമരുന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 17,834 പേരാണ് പിടിയിലായത്.

കഴിഞ്ഞ വർഷത്തേതിനേക്കാൾ മൂന്നിരട്ടി കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത്.

2021ൽ 5,334 ലഹരിമരുന്ന് കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.

ഈ വർഷം 1,340 കിലോ കഞ്ചാവ്, 6.7 കിലോ എംഡിഎംഎ, 23.4 കിലോ ഹാഷിഷ് ഓയിൽ എന്നിവയാണ് പിടികൂടിയത്

സ്കൂളുകളിലടക്കം ലഹരിമരുന്ന് ഉപഭോഗം വർധിച്ചതായി സമീപകാല റിപ്പോർട്ടുകൾ പറയുന്നു.

പോലീസ്,സർക്കാർ സംവിധാനങ്ങൾക്കൊപ്പം ജനങ്ങളുടെ കൂടെ പങ്കാളിത്തം ഉണ്ടെങ്കിലെ ഈ വിപത്ത് തടയാൻ സാധിക്കുകയുള്ളു.

രാവിലെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടൂ, ഗുണങ്ങള്‍ ചില്ലറയല്ല

Follow Us on :-