കുട്ടികള്‍ക്ക് കണ്ണെഴുതുന്നത് മണ്ടത്തരം ! ഇത്തരം കാര്യങ്ങളും ഒഴിവാക്കൂ

നവജാത ശിശുക്കള്‍ക്ക് കണ്ണും പുരികവും എഴുതികൊടുക്കുന്നത് മലയാളികള്‍ക്കിടയില്‍ പതിവാണ്. എന്നാല്‍, കുട്ടികളുടെ കണ്ണിനുള്ളില്‍ കണ്‍മഷി ഇടുന്നത് അത്ര നല്ല കാര്യമല്ല

Twitter

ആറ് മാസം വരെയെങ്കിലും കുട്ടികളുടെ കണ്ണിനുള്ളില്‍ കണ്‍മഷി എഴുതുന്നത് ഒഴിവാക്കണമെന്ന് ശിശു ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ കണ്ണുകളെ ഇത് സാരമായി ബാധിച്ചേക്കാം

Twitter

പുരികം വരച്ചാല്‍ മാത്രമേ കുട്ടികള്‍ക്ക് കൃത്യമായി പുരികം വരുകയുള്ളൂ എന്ന വിശ്വാസവും തെറ്റാണ്

Twitter

പുരികം വരുന്നതും മുടി വളരുന്നതും തികച്ചും ജനിതകമായ കാര്യമാണ്

കണ്‍മഷി ഇടുന്നതുമായി അതിനു യാതൊരു ബന്ധവുമില്ല

Twitter

നവജാത ശിശുക്കളുടെ കൈകളും കാലുകളും മറ്റ് ശരീരഭാഗങ്ങളും ഉഴിയുന്നത് മലയാളികളുടെ സ്ഥിരം ശീലമാണ്

Twitter

ശരീരഭാഗങ്ങള്‍ക്ക് കൃത്യമായ ആകൃതി കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പ്രായമായവര്‍ പറയുന്നത് കേള്‍ക്കാം

Twitter

എന്നാല്‍ ഇതൊക്കെ മണ്ടത്തരങ്ങളാണ്. കുട്ടികളുടെ ശരീരഭാഗങ്ങള്‍ ഉഴിയുന്നതും ശരീരവളര്‍ച്ചയും തമ്മില്‍ യാതൊരു ബന്ധവുമില്ല

Twitter

ശരീരത്തിന്റെ വളര്‍ച്ച തികച്ചും ജനിതകമായ കാര്യം മാത്രമാണ്

Twitter

നിപ വായുവിലൂടെ പകരുമോ? അറിയേണ്ടതെല്ലാം

Follow Us on :-